മലയാള സിനിമയ്ക്ക് ഇന്ന് ( നവംബർ 7 ) നവതി .

മലയാള സിനിമയ്ക്ക് ഇന്ന് നവതി (നവംബർ 7 )  .1928 നവംബർ ഏഴിനാണ് മലയാളത്തിലെ ആദ്യ ചലച്ചിത്രം " വിഗതകുമാരൻ" പ്രദർശിപ്പിക്കുന്നത്. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. ഈ ചിത്രം നിശബ്ദചിത്രമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 

മലയാള സിനിമ 90 വർഷം പിന്നിടുമ്പോൾ മികച്ച ചിത്രങ്ങളെയും, നിരവധി അഭിനേതാക്കളെയും, സാങ്കേതിക പ്രവർത്തകരെയും വളർത്തിയെടുക്കാൻ ചലച്ചിത്ര മേഖലയ്ക്ക് കഴിഞ്ഞത് വലിയ നേട്ടമായി കാണാം. മലയാള സിനിമ ലോക ചലച്ചിത്ര മേഖലയിലെ അഭിവാജ്യഘടകമായി മാറിയിരിക്കുന്നതും എടുത്ത് പറയാൻ കഴിയുന്ന നേട്ടമാണ്.

ഇത്തരം വളർച്ചയ്ക്ക് മലയാള സിനിമയെ സജ്ജമാക്കിയ ഏവർക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ.

No comments:

Powered by Blogger.