രജനികാന്ത് - ശങ്കർ - അക്ഷയ്കുമാർ ടീമിന്റെ " 2.0 " യുടെ കേരള വിതരണാവകാശം മുളകുപ്പാടം ഫിലിംസ് 14 കോടി രൂപയ്ക്ക് സ്വന്തമാക്കി.

രജനികാന്തിന്റെ "2.0 " യുടെ കേരള വിതരണാവകാശം 14 കോടി രൂപയ്ക്ക് മുളകുപ്പാടം ഫിലിംസിനുവേണ്ടി ടോമിച്ചൻ മുളകുപ്പാടം സ്വന്തമാക്കി .

രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമ " 2.0 " നവംബർ 29 ന് റിലിസ് ചെയ്യും. അക്ഷയ് കുമാർ, ആമി ജാക്സൺ, സുദാനാശു പാണ്ഡെ ,ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവർ അഭിനയിക്കുന്നു .

രചന - എസ്. ശങ്കർ, ബി. ജയമോഹൻ ,അബ്ബാസ് ടയർ വാലാ . സംഗീതം - എ. ആർ. റഹ്മാൻ, ക്യാമറ - നിരവ് ഷാ. എഡിറ്റിംഗ് - ആന്റണി.  തമിഴ് ,ഹിന്ദി ഭാഷകളിലാണ് സിനിമ എത്തുന്നത്. 500 കോടി രൂപയാണ് സിനിമയുടെ ചെലവ്. ലൈസ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്.രജനികാന്ത് ഡോ. വസീഗരനായും &  ചിറ്റിയായും , അക്ഷയ്കുമാർ ഡോ. റിച്ചാർഡായും അഭിനയിക്കുന്നു .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.