" ജോസഫ് man with the scar" - മെഡിക്കൽ ക്രൈം തില്ലർ . ജോജു ജോർജ്ജിന്റെ മികച്ച അഭിനയമികവ് സിനിമയുടെ ഹൈലൈറ്റ്.ജോജു ജോർജ്ജിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജോസഫ് " .ജോജു ജോർജ് ടൈറ്റിൽ  റോളിലാണ് അഭിനയിക്കുന്നത്. 
റിട്ടയാർഡ് പോലീസ് ഉദ്യോസ്ഥൻ ജോസഫായി മികച്ച അഭിനയമാണ് ജോജു ജോർജ്ജ് കാഴ്ചവെച്ചിരിക്കുന്നത്. 
മെഡിക്കൽ രംഗത്തെ അവയവദാനവുമായി ബന്ധപ്പെട്ട ക്രൈം ആണ് സിനിമയുടെ പ്രമേയം. 

ജോസഫ് തന്റെ ജീവിതം തന്നെ തെളിവായി നൽകി സമൂഹത്തോട് പ്രതികരിക്കുന്നു. ഹൈക്കോടതിയുടെ മുന്നിൽ ഈ വിഷയം  വരുകയും സി.ബി.ഐ അന്വേഷണം നടത്താൻ തീരുമാനിക്കുന്നതും ഒക്കെ സിനിമയിൽ പറയുന്നു.
വളരെ സമകാലീന വിഷയമാണിത്. മെഡിക്കൽ രംഗത്തെ അരാജകത്വ പ്രവണത നന്നായി ചിത്രീകരിക്കാനും പ്രേക്ഷക സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും സിനിമയ്ക്ക്  കഴിയുന്നുണ്ട്. 


ദിലീഷ് പോത്തൻ,  നെടുമുടി വേണു, സുധി കോപ്പ , ജോണി ആന്റണി, ഇർഷാദ്, ,ഇടവേള ബാബു, സിബി ജോസ്, ജാഫർ ഇടുക്കി, കിജൻ  ,ജയിംസ് എല്യാ ,അനിൽ മുരളി, അത്മീയ ,മാധുരി , മാളവിക എന്നിവർ അഭിനയിക്കുന്നു. 

തിരക്കഥ ഷാഫി കബീറും, ഗാനരചന മനു രഞ്ജിത്തും, സംഗീതം രഞ്ജിൻ രാജും,  ഛായാഗ്രഹണം മനേഷ് മാധവനും ,എഡിറ്റിംഗ്  കിരൺദാസും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും, മേക്കപ്പ് റോഷൻ സി.ജിയും ,കലാ സംവിധാനം ജ്യോതിഷ് ശങ്കറും, കോസ്റ്റുംസ്  സ്റ്റെഫി സേവ്യറും ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സിജോ വടക്കനും നിർവ്വഹിക്കുന്നു. അപ്പു, പാത്തു, പപ്പു പ്രൊഡക്ഷൻസ്  അണ് " ജോസഫ് " നിർമ്മിച്ചിരിക്കുന്നത്. 

പൊതു സമൂഹത്തിന്റെ മുന്നിൽ ചർച്ച ചെയ്യപ്പെടാൻ  കഴിയുന്ന സിനിമയായി " ജോസഫ് " മാറും എന്നതിൽ സംശയമില്ല. 

റേറ്റിംഗ്: 3.5 / 5 .
സലിം പി. ചാക്കോ . 

No comments:

Powered by Blogger.