മോഹൻലാലിന്റെ മാജിക്കൽ റിയലിസം ത്രില്ലർ " ഒടിയൻ " ചരിത്രം തിരുത്താൻ ഡിസംബർ 14 ന് നിങ്ങളുടെ അടുത്ത തീയേറ്ററുകളിൽ .


ബ്രിട്ടിഷ് ഭരണകാലയളവിൽ മലബാർ മേഖലയിലെ ട്രൈബൽ പ്രദേശങ്ങളിൽ നടക്കുന്ന കഥയാണ് " ഒടിയൻ " . ആദ്യമായി വൈദ്യുതി എത്തുന്ന ആകാലയളവിൽ ബ്രിട്ടിഷ് പടയാളികൾ കാട്ടിലെ മൃഗങ്ങളെ വേട്ടയാടുക പതിവായി തിരുന്നു. അതിനെതിരെ ഒടിയൻ നടത്തുന്ന ചെറുത്ത് നിൽപ്പാണ് സിനിമയുടെ പ്രമേയം. ഒടിയൻ മാണിക്യനായി മോഹൻലാൽ വേഷമിടുന്നു .
പഴയ മലബാർ പ്രദേശത്ത് ഒടിയൻമാർ ഉണ്ടായിരുന്നു. അവസാനത്തെ ഒടിയന്റെ പേര് മാണിക്യൻ എന്ന്  ആയിരുന്നു. മാണിക്യന്റെ യൗവ്വനം മുതൽ അറുപത് വരെയുള്ള കാലഘട്ടത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മറ്റ് സിനിമകളിൽ നിന്ന് വ്യതസ്തമായ വേഷത്തിലും, ലുക്കിലുമാണ് ഈ സിനിമയിൽ മോഹൻലാൽ വേഷമിടുന്നത്. 

വി.എ. ശ്രീകുമാർ മോനോനാണ് ഒടിയന്റെ  സംവിധാനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം - കെ. ഹരികൃഷ്ണൻ, സംഗീതം - എം. ജയചന്ദ്രൻ ,ക്യാമറ - ഷാജി ,എഡിറ്റിംഗ് -        എ. ശ്രീകർപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ , ആക്ഷൻ സംവിധാനം - പീറ്റർ ഹെയ്ൻ ,കലാ സംവിധാനം - പ്രശാന്ത് മാധവ്. തിരക്കഥ - പി. ഹരികൃഷ്ണൻ. 

മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദീഖ്, ഇന്നസെന്റ്, വിഷ്ണു ഗോപാൽ , മുകുന്ദൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

ഒടിയനിൽ മോഹൻലാൽ രണ്ട് വ്യതസ്ത ഗെറ്റപ്പുകളിൽ എത്തുന്നുവെന്ന  പ്രത്യേകതയുമുണ്ട് . മുപ്പത് വയസായ കഥാപാത്രത്തിന്  വേണ്ടി പതിനഞ്ച് കിലോ ഭാരം കുറച്ചതിന് ശേഷമാണ് മോഹൻലാൽ അഭിനയിച്ചത്.

വാരണാസി ,ഉത്തർപ്രദേശ്, പാലക്കാട്, ഉദുമൽപേട്ട ,ഹൈദരാബാദ്, എന്നീവടങ്ങളിലായിരുന്നു ഷൂട്ടിംഗ് .  സാം. സി.എസ്സ് ആദ്യമായി പശ്ചത്താല സംഗീതം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ.
പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. 500ൽ പരം തീയേറ്ററുകളിൽ കേരളത്തിൽ   " ഒടിയൻ  "   ഡിസംബർ 14 ന്   റിലീസ് ചെയ്യും.    
 
സലിം പി.ചാക്കോ .

No comments:

Powered by Blogger.