ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത " Mr. പവനായി " ഉടൻ റിലിസ് ചെയ്യും.


2012 -ൽ ഷൂട്ടിംഗ് പൂർത്തികരിച്ച " Mr. പവനായി "  ഉടൻ തന്നെ  തീയേറ്ററുകളിൽ എത്തും . അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജു  കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത് . സാങ്കേതിക പ്രശ്നങ്ങൾ കാരണം  റിലീസ് വൈകിയിരുന്നു. 

സത്യൻ അന്തിക്കാടിന്റെ ഹിറ്റ് ചിത്രമായ " നാടോടിക്കാറ്റിലെ " കഥാപാത്രമായ പവനായിയെ ആണ്  ഈ സിനിമയിൽ  ക്യാപ്റ്റൻ രാജു അവതരിപ്പിക്കുന്നത്. വിജയരാഘവന്റെ മകൻ ദേവദത്തനും, പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കിയും പ്രധാന റോളുകളിൽ അഭിനയിക്കുന്നു. വിജയരാഘവൻ, ഗണേഷ് കുമാർ, കവിയൂർ പൊന്നമ്മ,  ഭീമൻ രഘു, ഇന്ദ്രൻസ്, കുണ്ടറ ജോണി, ടോണി ,ഗിന്നസ് പക്രൂ ,അന്തരിച്ച  കൊല്ലം അജിത്ത് എന്നിവരും  സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

കഥയും സംവിധാനവും ക്യാപ്റ്റൻ രാജു തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.    പുല്ലംപള്ളി ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ  പി.വി. ഏബ്രാഹാം പത്തനംതിട്ടയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മയും ,പി.വി. ഏബ്രഹാം ,,ഹരീഷ് നായർ  എന്നിവരും സംഗീതം പ്രദീപ് പള്ളുരുത്തി ,സോമശേഖരൻ നായരും നിർവ്വഹിക്കുന്നു. സംഭാഷണം - രൂപത് , നിഷാദ് , ഛായാഗ്രഹണം - ദിലീപ് രാമൻ, എഡിറ്റിംഗ് - വി.ടി. ശ്രീജിത്ത് ,മേക്കപ്പ് - പട്ടണം ഷാ, വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ, ആക്ഷൻ ഡയറ്കർ - മാഫിയ ശശി, കലാ സംവിധാനം - നാഥൻ കണ്ണൂർ, സഹ സംവിധാനം - ഷിംജിത്ത് ,പ്രൊഡക്ഷൻ കൺട്രോളർ - ബെൻസി അടൂർ, സ്റ്റിൽസ് _ സന്തോഷ് അടൂർ ,ഫിനാൻസ് കൺട്രോളർ - ഗൗതം കൃഷ്ണ ,പ്രൊജക്ട് ഡിസൈൻ - റഷീദ് പത്തനംതിട്ട എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലും വെച്ചായിരുന്നു ഷൂട്ടിംഗ് . കോമഡി പശ്ചാത്തലത്തിലുള്ള സിനിമയാണ് " Mr. പവനായി  " . ചിത്രം  ഉടൻ തന്നെ തീയേറ്ററുകളിൽ എത്തിക്കുമെന്ന് നിർമ്മാതാവ്  പി.വി. എബ്രാഹാം സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ  ന്യൂസിനോട് പറഞ്ഞു. 

സലിം പി. ചാക്കോ .No comments:

Powered by Blogger.