തമ്പി കണ്ണന്താനത്തിന് ജന്മനാട്ടിൽ അന്ത്യാഞ്ജലി.

ചലച്ചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തിന് ജന്മനാട് അന്ത്യാഞ്ജലി നൽകി. ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നിര്യാതനായ അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം പാറത്തോട് ജംഗ്ഷന് സമീപമുള്ള തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് വച്ചു.

കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി മെമ്മോറിയൽ ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ    മാർ ദിയസ്കോറസിന്റെ മുഖ്യ കാർമ്മികത്വത്തിലാണ്  ശുശ്രൂഷകൾ നടന്നത്. 
സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ടവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.


No comments:

Powered by Blogger.