ആസിഫ്അലി നായകനായ " മന്ദാരം " ഒക്ടോബർ അഞ്ചിന് തീയേറ്ററുകളിൽ എത്തും

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " മന്ദാരം " . വർഷ ,അനാർക്കലി, ജേക്കബ് ഗ്രിഗറി ,ഭഗത് മാനുവൽ, അർജുൻ അശോകൻ , മേഘമാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തിരക്കഥ എം. സജാസും, ഛായാഗ്രഹണം ബാഹുൽ രമേഷും, എഡിറ്റിംഗ് വിവേക് ഹർഷനും നിർവ്വഹിക്കുന്നു. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് " മന്ദാരം " നിർമ്മിക്കുന്നത്. 

മലയാളം, കന്നട, തമിഴ് സിനിമകളിൽ കീബോർഡ് പ്രോഗ്രാമറായും , നിരവധി പരസ്യ ചിത്രങ്ങളിലും വർക്ക് ചെയ്തിട്ടുള്ള മുജീബ് മജീദാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

No comments:

Powered by Blogger.