വയലിൻ തന്ത്രികളെ അനാഥമാക്കി പ്രിയ ബാലഭാസ്കർ മടങ്ങി.

പ്രിയ വയലിനിസ്റ്റ് ബാലഭാസ്കറിനു (40) വിട. മൃതദേഹം  ഇന്ന് ( ഒക്ടോബർ 3 ബുധൻ ) രാവിലെ പത്തിന് തിരുമല വിജയമോഹിനി മില്ലിന് സമീപം ഏൽ. ഐ.സി ലെയ്നിൽ ഹിരൺമയത്തിൽ പൊതുദർശനത്തിന്  വച്ചു. അന്ത്യകർമ്മങ്ങൾക്ക് ശേഷം  ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി. 

ശാന്തികവാടത്തിൽ  സംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ. ബാലൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ ,വി.എസ്. സുനിൽകുമാർ  ,എം. എം. മണി, മുൻ മന്ത്രി എം. വിജയകുമാർ, ശിവമണി, സ്റ്റീഫൻ ദേവസ്യ, മധു ബാലകൃഷ്ണൻ, സയനോരാ, വിധു പ്രതാപ്  , ബിനിഷ് കൊടിയേരി തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. 

ബാലഭാസ്കിന്റെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ ബാലഭാസ്കറിന്റെ വസതിയിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.  പോസ്റ്റ്മാർട്ടത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജ് ,കലാഭവൻ എന്നിവടങ്ങളിലും മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
മുഖ്യമന്ത്രിയടക്കം രാഷ്ട്രിയ, സാമൂഹിക, സിനിമ, കലാരംഗത്തെ പ്രമുഖർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ  എത്തിയിരുന്നു. സലിം പി.ചാക്കോ .

No comments:

Powered by Blogger.