ഹിറ്റുകളുടെ തമ്പുരാൻ സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു.

പ്രശസ്ത സംവിധായകനും നിർമ്മാതാവും നടനുമായ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു  അന്ത്യം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത്  കുടുംബത്ത് ബേബി കണ്ണന്താനത്തിന്റെയും       തങ്കമ്മയുടെയും ആറാമത്തെ മകനാണ് തമ്പി കണ്ണന്താനം . കുഞ്ഞുമോളാണ് ഭാര്യ.  ഐശ്വര്യ ,എയ്ഞ്ചൽ എന്നിവർ മക്കളാണ് .

കോട്ടയം എം.ഡി . സെമിനാരി ഹയർ സെക്കണ്ടന്ററി സ്കൂളിലും , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലുമായിന്നു വിദ്യാഭ്യാസം .

താവളം, പാസ്പോർട്ട് , ആ നേരം അൽപ്പദൂരം ,രാജാവിന്റെ മകൻ ,വഴിയോര കാഴ്ചകൾ ഭൂമിയിലെ രാജാക്കൻമാർ, ജന്മാന്തരം ,മാസ്മരം ,പുതിയ കരുക്കൾ ,ഇന്ദ്രജാലം , നാടോടി, ചുക്കാൻ ,മാന്ത്രികം ,ഒന്നാമൻ ,life on the Edge of Death, ഫ്രീഡം  എന്നീ പതിനാറ് ചിത്രങ്ങൾ സംവിധാനം ചെയ്തു.
  
മാന്ത്രികം, ഇന്ദ്രജാലം, ജന്മാന്തരം, വഴിയോരകാഴ്ചകൾ ,   രാജാവിന്റെ മകൻ ,തച്ചിലേടത്ത് ചുണ്ടൻ ,പഞ്ചലോഹം എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഫ്രീഡം, ജന്മാന്തരം ,ആ നേരം അൽപ്പദൂരം എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് തമ്പി കണ്ണന്താനമായിരുന്നു. 

ഇതാ ഒരു തീരം ,അട്ടിമറി, മദ്രാസിലെ മോൻ, പോസ്റ്റ്മാർട്ടം, കാത്തിരുന്ന ദിവസം, ഉസ്താദ് , ഒരു ചെറിയ പുഞ്ചിരി, തുടർക്കഥ, തീനാളങ്ങൾ ,നിർണ്ണയം എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

 ജോഷി  സംവിധാനം ചെയ്ത  " താവളം " എന്ന  സിനിമയുടെ സഹ സംവിധായകനായി സിനിമ  രംഗത്ത് തുടക്കം. 2004-ൽ പുറത്തിറങ്ങിയ ഫ്രീഡം ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. മോഹൻലാലിന്  മികച്ച ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം.


മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ തമ്പി കണ്ണന്താനത്തിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുശോചനം രേഖപ്പെടുത്തുന്നു .

No comments:

Powered by Blogger.