" ഒരു കുപ്രസിദ്ധ പയ്യന്റെ " ഓഡിയോ ലോഞ്ച് പുത്തൻ അനുഭവമായി." ഒരു കുപ്രസിദ്ധ പയ്യൻ" സിനിമയുടെ  ഓഡിയോ ലോഞ്ച്  എറണാകുളം ഐ.എം ഹാളിൽ നടന്നു. ചടങ്ങിൽ സംവിധായകൻ  ജോഷി മുഖ്യാതിഥി ആയിരുന്നു. 
സിനിമയുടെ ഭാഗമായി പ്രവർത്തിച്ച എല്ലാവരെയും വേദിയിലേക്ക്  ക്ഷണിച്ചത് പുതിയ അനുഭവമായിരുന്നു. നായകൻ ടോവിനോ തോമസ്, സംവിധായകൻ മധുപാൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. മനോരമ മ്യൂസിക്കാണ് ഗാനങ്ങൾ പുറത്തിറക്കുന്നത് .


ടോവിനോ തോമസിനെ നായകനാക്കി നടൻ മധുപാൽ സംവിധാനം ചെല്ലുന്ന ചിത്രമാണ് " ഒരു കുപ്രസിദ്ധ പയ്യൻ "  നവംബർ ഒൻപതിന് റിലീസ് ചെയ്യും.നിമിഷ സഞ്ജയൻ ,അനു സിത്താര , ശരണ്യ, നെടുമുടി വേണു, സിദ്ദിഖ്, ജി. സുരേഷ് കുമാർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ ,അലൻസിയർ ലേ ലോപ്പസ്, സിബി തോമസ്, സുധീർ കരമന ,ബാലു വർഗ്ഗീസ് ,ശ്വേത മേനോൻ ,അമൽരാജ് ,   അരുൺ , മുൻഷി ശിവൻ, മദൻ , വൽസല മോനോൻ ,ബിന്നി, ഉണ്ണിമായ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. 

സ്ക്രിപ്റ്റ് ജീവൻ ജോബ് തോമസും, ഛായാഗ്രഹണം നൗഷാദ് ഷെറീഫും, എഡിറ്റിംഗ് വി. സാജനും ,ഗാനരചന ശ്രീകുമാരൻ തമ്പിയും ,സംഗീതം ഔസേപ്പച്ചനും, കല രാജീവ് കോവിലകവും, മേക്കപ്പ് ലിബിൻ മോഹനനും ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ എ. ഡി യും , അസി. ഡയറക്ടർ കെ.ആർ ഉണ്ണിയും ,    കോസ്റ്റ്വുംസ് സിജി തോമസും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ 

No comments:

Powered by Blogger.