" ഡിയാഗോ ഗാർസിയ " നിവിൻ പോളി - റോഷൻ ആൻഡ്രൂസ് ബിഗ് ബഡ്ജറ്റ് ചിത്രം.

" ഡിയാഗോ ഗാർസിയ " എന്ന് പേരിട്ടിരിക്കുന്ന ഈ നിവിൻ പോളി ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസാണ്. കായംകുളം കൊച്ചുണ്ണിയുടെ വൻ വിജയത്തിന് ശേഷം റോഷൻ ആൻഡ്രൂസ് വീണ്ടും തന്റെ സിനിമയിലേക്ക് നിവിൻ പോളിയെ തന്നെ നായകനാക്കുന്നു. 
മൽസ്യതൊഴിലാളികളുടെ കഥയാണ് " ഡിയാഗോ ഗാർസിയ " പറയുന്നത് . ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടന്റെ അധീനതയിലുള്ള  പവിഴദ്വീപാണ് " ഡിയാഗോ ഗാർസിയ " .കേരളത്തിൽ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് സിനിമ രൂപപ്പെടുന്നത്.  വിദേശ രംഗത്ത് നിന്നുള്ളവർ അണിയറയിൽ പ്രവർത്തിക്കും .തിരക്കഥ പൂർത്തിയായ ശേഷം സിനിമയുടെ ചിത്രീകരണ തീയതി നിശ്ചയിക്കുമെന്നറിയുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.