ഇത്തിക്കര പക്കി തന്നെ " താരം".

നിവിൻ പോളി നായകനായ " കായംകുളം കൊച്ചുണ്ണി " വൻ വിജയം നേടുമ്പോൾ ഈ സിനിമയിലെ നായകൻ അരാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മിഡിയാകളിൽ സജീവമാണ്. നിവിൻ പോളിയുടെ കരിയറിലെ മികച്ച ചിത്രമായി "കായംകുളം കൊച്ചുണ്ണി " മാറുന്നതിന്റെ ത്രില്ലിലാണ് നിവിൻ പോളിയെങ്കിലും സോഷ്യൽ മീഡിയ ചർച്ചകൾ താരത്തെ അലട്ടുന്നുണ്ട് എന്നാണ് വിവരം. 

അതിഥി താരമായെത്തി " കായംകുളം കൊച്ചുണ്ണി " തന്റേതാക്കി മാറ്റിയിരിക്കുകയാണ് മോഹൻലാൽ. ഈ സിനിമയിൽ ബാബു ആന്റണി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ അഭിനയവും പ്രേക്ഷക മനസ്സിൽ  ഇടം നേടിയിരിക്കുകയാണ്.
മോഹൻലാൽ എന്ന മഹാനടന്റെ സാന്നിദ്ധ്യം തന്നെയാണ് " കായംകുളം കൊച്ചുണ്ണിയുടെ "  വൻ വിജയത്തിന് കാരണം എന്നാണ് ഒരു വിഭാഗം പ്രേക്ഷക സമൂഹത്തിന്റെ വിലയിരുത്തൽ. 


മലയാള സിനിമ ചരിത്രത്തിലെ വൻ ഹിറ്റാകും " കായംകുളം കൊച്ചുണ്ണി " എന്നാണ് ഇതുവരെയുള്ള കളക്ഷനുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ആദ്യദിനം തന്നെ 5.3 കോടി രൂപ നേടി റിക്കാർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് " കായംകുളം കൊച്ചുണ്ണി " .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.