നിവിൻപോളി - ഹനീഫ് അദേനി ടീമിന്റെ " മിഖായേൽ ''.

നിവിൻപോളിയെ  നായകനാക്കി  ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " മിഖായേൽ ". ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജെ.ഡി.ചക്രവർത്തി, ഉണ്ണി മുകുന്ദൻ, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ബാബു ആന്റണി, മഞ്ജിമ മോഹൻ, ശാന്തികൃഷ്ണ , ആര്യ ,കെ.പി. സി.സി ലളിത തുടങ്ങിയവർ അഭിനയിക്കുന്നു. 

ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണിത്. ഛായാഗ്രഹണം വിഷ്ണു പണിക്കരും, എഡിറ്റിംഗ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു. 
അബ്രാഹാമിന്റെ സന്തതികളുടെ വൻ വിജയത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രമാണിത്. ഹനീഫ് അദേനി ആദ്യമായി സംവിധാനം ചിത്രം കൂടിയാണ് " മിഖായേൽ "

No comments:

Powered by Blogger.