മാറ്റത്തിന്റെ കൊടുങ്കാറ്റായി ധനുഷിന്റെ " വടചെന്നൈ " .


വടക്കൻ ചെന്നൈയുടെ സാമൂഹ്യ പശ്ചാത്താലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് .ധനുഷ് നായകനായ  " വടചെന്നൈ "  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വെട്രിമാരനാണ്. 

ഐശ്വര്യ രാജേഷ്, ആൻഡ്രിയ ജെർമിയ ,സമുദ്രകനി, അമീർ, ഡാനിയേൽ ബാലാജി, കിഷോർ ,കരുണാസ്, പവൻ, രാധാരവി  ,സുബ്രമണ്യം ശിവ ,ചീനു മോഹൻ, ഡാനിയേൽ ആനി പോപ്പ്, പവിൽ നവഗീതൻ ,സായ് ദീനാ ,ശരൺ ശക്തി ,പവ്വർ പാണ്ടി വിക്കി, സോമു എന്നിവർ അഭിനയിക്കുന്നു.

സങ്കീർണ്ണതകൾ ഏറെയുള്ള ഊർജ്ജസ്വലനായ  ക്യാരംസ് കളിക്കാരനായ അൻപായി ധനുഷ് തിളങ്ങി. രാഷ്ടിയവും ,സാമൂഹ്യ കാഴ്ചപ്പാടുകളും സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. ആൻഡ്രിയ ജെർമിയ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. 

സംഗീതം സന്തോഷ് നാരായണനും, ഛായാഗ്രഹണം വെൽരാജും ,എഡിറ്റിംഗ് ജി.ബി. വെങ്കിടേഷും, ആക്ഷൻ ദിലിപ് സുബ്ബരായനുംനിർവ്വഹിക്കുന്നു.വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ നടൻ  ധനുഷും , ലൈക്കാ പ്രൊഡക്ഷൻസും ,വെട്രിമാരന്റ ഗ്രാസ് റൂട്ട് ഫിലിം കമ്പിനിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് സിനിമ വിതരണം ചെയ്യുന്നത്. 

പൊല്ലാത്തൻ  ,അടുകളം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് ,               വെട്രിമാരൻ ടീം ഒരുക്കുന്ന മൂന്നാം ചിത്രമാണിത്. പുത്തൻ പ്രമേയമാണ് സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.  സിനിമയുടെ രണ്ടാം ഭാഗം ഇറക്കും എന്ന് സുചിപ്പിച്ചു കൊണ്ടാണ് " വടചെന്നൈ " അവസാനിക്കുന്നത്. 

റേറ്റിംഗ് : 3/ 5.
സലിം പി.ചാക്കോ 

No comments:

Powered by Blogger.