ബിജു മോനോന്റെ " ആനക്കള്ളൻ " ഒരു കള്ളന്റെ കഥ - ഒക്ടോബർ 18ന് .

ആക്ഷേപഹാസ്യത്തിന്റെ ചേരുവകളുമായി ബിജുമോനോനെ നായകനാക്കി സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ്                   " ആനക്കള്ളൻ " - ഒരു കള്ളന്റെ കഥ. 

അനുശ്രീ , ഷംന കാസിം,  സുരാജ്  വെഞ്ഞാറംമൂട്, സിദ്ദിഖ്, സായ്കുമാർ, സുരേഷ് കൃഷ്ണ, കൈലാഷ്, ഇന്ദ്രൻസ് ,സുധീർ കരമന, ഹരീഷ് കണാരൻ ,ബാല ,ഇന്ദ്രൻസ്, ധർമജൻ ബോൾഹാട്ടി, ശിവജി ഗുരുവായൂർ, ചെമ്പിൽ അശോകൻ, അനിൽ മുരളി, സുരേഷ് കുമാർ, സജിമോൻ പാറായിൽ, സരയു , ബിന്ദു പണിക്കർ , പ്രിയങ്ക എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

തിരക്കഥ ഉദയ്കൃഷ്ണയും, ഗാനരചന ഹരി നാരായണനും, രാജീവ് ആലുങ്കലും , സംഗീതം നാദിർഷയും, ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് ജോൺക്കുട്ടിയും, കലാസംവിധാനം സുജിത് രാഘവും നിർവ്വഹിക്കുന്നു .പഞ്ചവർണ്ണതത്തയുടെ വൻ വിജയത്തിന് ശേഷം സപ്തതരംഗ് സിനിമ നിർമ്മിക്കുന്ന ചിത്രമാണിത്.

No comments:

Powered by Blogger.