ഒരു മുഖ്യമന്ത്രി , ഒരു രാഷ്ടീയക്കാരൻ ഏങ്ങനെയായിരിക്കണം എന്ന സന്ദേശവുമായി " നോട്ട" പൊളിറ്റിക്കൽ ത്രില്ലർ.

വിജയ് ദേവരകൊണ്ടയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് " നോട്ട ".  ഇരുമുഖന് ശേഷം ആനന്ദ് ശങ്കർ തമിഴിലും, തെലുങ്കിലും സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

തമിഴ്നാട് മുഖ്യമന്ത്രി വസുദേവിന്റെ മകൻ വരുണിന്റെ ജന്മദിന ആഘോഷത്തോടെയാണ് " നോട്ട" ആരംഭിക്കുന്നത്. രാഷ്ടീയത്തിൽ യാതൊരു താൽപര്യവുമില്ലാത്ത വരുണിനെ  അന്ന് രാത്രിയിൽ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുകയാണ്. സി.ബി. ഐ.  കേസിൽ കേടതി വിധി വരാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ ഇത്തരത്തിൽ ഒരു അധികാര കൈമാറ്റം നടത്തിയത് വസുദേവിന്റെ രാഷ്ടീയ നീക്കമായിരുന്നു. കോടതി വിധിയിൽ താൻ കുറ്റവിമുക്തനാകുമെന്നും അതിന് ശേഷം മുഖ്യമന്ത്രി കസേരയിൽ തിരികെയെത്താമെന്നുമായിരുന്നു വസുദേവിന്റെ പദ്ധതി. 

ഡൽഹി ഹൈക്കോടതി വിധി പ്രതീക്ഷകൾക്ക് വിപരീതമാകുന്നതോടെ അച്ഛന്റെയും, മകന്റെയും പദ്ധതികൾ എല്ലാം പൊളിയുകയാണ്. തമിഴ്നാട് രാഷ്ട്രീയത്തിലെ സമീപകാല പ്രതിസന്ധികളെ വ്യക്തമായി സിനിമയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് നടന്ന രാഷ്ട്രീയ കുതിര കച്ചവടം തൻമയത്വമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു.

മുഖ്യമന്ത്രി കസേരയിൽ പോലും ഇരിക്കാത്ത മുഖ്യമന്ത്രിയെന്ന ,ചീത്തപേരിനെ ഒറ്റപത്രസമ്മേളനത്തിലുടെ ഇല്ലതാക്കി റൗഡി മുഖ്യമന്ത്രിയെന്ന പേര് വരുൺ സ്വന്തമാക്കുന്നതോടെയാണ് "നോട്ട" ത്രില്ലർ ഗണത്തിലേക്ക് മാറുന്നു. രണ്ടാം പകുതിയിൽ മുഖ്യമന്ത്രി എന്ന പദവിയെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന വരുണിനെയാണ് പ്രേക്ഷകർ കാണുന്നത്.

ഒരു മുഖ്യമന്ത്രി, ഒരു രാഷ്ടിയ നേതാവ് എങ്ങനെയായിരിക്കണം  എന്ന് ചൂണ്ടി കാണിക്കുന്നേതോടെ " നോട്ട" അവസാനിക്കുന്നു. 

വരുണായി വിജയ് ദേവരകൊണ്ടയും ,വസുദേവായി നാസറും, പത്രപ്രവർത്തകൻ മഹീന്ദ്രനായി  സത്യരാജും തിളങ്ങി. മെഹ്രിൻ പിർസാഡ, സഞ്ജന നടരാജൻ, എം.എസ് ഭാസ്കർ , യാക്ഷിക ആനന്ദ് ,പ്രിയദർശിനി പുളി കൊണ്ട ,രാജേന്ദ്രൻ ,കെ .എസ് .ജി. വെങ്കിടേഷ് ,  അനസ്തിയ മസലോവ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ താളവും, ഭാവവും നിലനിർത്തുന്നതിൽ പശ്ചത്താല സംഗീതം വഹിച്ച പങ്ക് എടുത്ത് പറയാം. പ്രശസ്ത ക്യാമറമെൻ രവി കെ. ചന്ദ്രന്റെ മകൻ സാന്തന കൃഷ്ണൻ രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിക്രം വേദയിലൂടെ ശ്രദ്ധേയനായ സാം . സി. എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തന്റെ ഗുരുനാഥൻ ഏ.ആർ .മുരുകദോസിനെ നടനായി ക്യാമറയ്ക്ക് മുന്നിൽ സംവിധായകൻ ആനന്ദ് ശങ്കർ എത്തിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് " നോട്ട"യ്ക്ക്. ഷാൻ കറുപ്പുസ്വാമിയുടെയും, ആനന്ദ് ശങ്കറിന്റെയും തിരക്കഥ നന്നായിട്ടുണ്ട്.


റേറ്റിംഗ് - 3.5 / 5.
സലിം പി.ചാക്കോ 

No comments:

Powered by Blogger.