മോഹൻലാൽ - രഞ്ജിത്ത് ടീമിന്റെ "Draമാ " നവംബർ ഒന്നിന് റിലീസ് ചെയ്യും.

മോഹൻലാൽ നായകനാകുന്ന " Draമാ" രഞ്ജിത്ത്  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. പ്രശ്സ്ത കന്നഡ താരം അരുന്ധതി നാഗ് പ്രധാന റോളിൽ അഭിനയിക്കുന്നു. ടിനി ടോം, ആശ ശരത്ത്, കനിഹ, സുരേഷ് കൃഷ്ണ, ശ്യാമപ്രസാദ് ,നീരജ് മാധവ്, ദിലീഷ് പോത്തൻ, ജോണി ആന്റണി, രഞ്ജി പണിക്കർ , ബൈജു സന്തോഷ് ,ജയരാജ് വാര്യർ , സുബി സുരേഷ്, ശാലു സോയ, മനോജ് ആൻഡ്രൂസ് ,ബേബി ലാറ  എന്നിവരും ലണ്ടൻ മലയാളികളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

വർണ്ണചിത്ര ഗുഡ്ലൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാ സുബൈറും, എം.കെ. നാസറും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അഴകപ്പൻ ഛായാഗ്രഹണവും, വിനു തോമസ് സംഗീതവും സന്ദീപ് നന്ദകുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.