ആസിഫ് അലിയുടെ " മന്ദാരം " ഒക്ടോബർ അഞ്ചിന് തീയേറ്ററുകളിൽ എത്തും.

 വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാരം .വർഷ ,അനാർക്കലി ,ജേക്കബ്ബ് ഗ്രിഗറി , ഭഗത് മാനുവൽ ,അർജുൻ അശോകൻ ,മേഘ മാത്യൂ എന്നിവരാണ് അഭിനയിക്കുന്നത്.


 തിരക്കഥ എം. സജാസും, ഛായാഗ്രഹണം ബാഹുൽ രമേഷും, എഡിറ്റിംഗ് വിവേക് ഹർഷനും നിർവ്വഹിക്കുന്നു . മലയാളം ,കന്നട തമിഴ് സിനിമകളിൽ കീബോർഡ് പ്രോഗ്രാമറായും നിരവധി പരസ്യചിത്രങ്ങളിലും വർക്ക് ചെയ്തിട്ടുള്ള മുജീബ് മജീദാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ്, ടിനു തോമസ് എന്നിവരാണ് "മന്ദാരം " നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.