മണിരത്നം സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറാണ് "ചെക്ക ചിവന്ത വാനം" . വിജയ് സേതുപതി , അരവിന്ദ് സ്വാമി, അരുൺ വിജയ്, ചിമ്പു , ജോതിക ,അതിഥി റാവു ഹൈദ്രരി , ഐശ്വര്യ രാജേഷ്, ഡയാനാ ഇരുപ്പാ , പ്രകാശ് രാജ് , ജയസുധ, ത്യാഗരാജൻ, മൺസൂർ അലി ഖാൻ , മലയാളി താരം അപ്പാനി ശരത്, ആർ.ജെ , സിന്ധു, ഗൗതം സുന്ദരരാജൻ ,ജോർജ് വിജയ് നെൽസൻ, ശിവ അനന്ത് തുടങ്ങിയവർ അഭിനയിക്കുന്നു.
മണിരത്നം ,ശിവ അനന്ത് എന്നിവർ രചനയും, ഏ .ആർ . റഹ്മാൻ സംഗീതവും, സന്തോഷ് ശിവൻ ക്യാമറയും ,ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും ദിലീപ് സുബ്ബരായൻ ആക്ഷനും ,എസ്. ശിവകുമാർ ,ആനന്ദ് കൃഷ്ണമൂർത്തി എന്നിവർ കൊറിയോഗ്രാഫിയും നിർവ്വഹിക്കുന്നു. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്‌നം, ഏ. സുബാസ്കരൻ എന്നിവരാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ സെപ്റ്റംബർ 27 നും, കേരളത്തിൽ സെപ്റ്റംബർ 28നും ആണ് സിനിമ റിലിസ് ചെയ്യുന്നത്.
Subscribe to:
Post Comments
(
Atom
)

No comments: