മണിരത്നത്തിന്റെ " ചെക്ക ചിവന്ത വാനം " സെപ്റ്റംബർ 27 ന് റിലിസ് ചെയ്യും.

മണിരത്നം സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറാണ് " ചെക്ക ചിവന്ത വാനം" . വിജയ് സേതുപതി , അരവിന്ദ് സ്വാമി, അരുൺ വിജയ്, ചിലമ്പുരസൻ , ജോതിക ,അതിഥി റാവു ഹൈദ്രരി , ഐശ്വര്യ രാജേഷ്, ഡയാനാ ഇരുപ്പാ ,    പ്രകാശ് രാജ് , ജയസുധ, ത്യാഗരാജൻ, മൺസൂർ അലി ഖാൻ , അപ്പാനി ശരത്, ആർ.ജെ , സിന്ധു, ഗൗതം സുന്ദരരാജൻ ,ജോർജ് വിജയ് നെൽസൻ, ശിവ അനന്ത്  തുടങ്ങിയവർ അഭിനയിക്കുന്നു. 

മണിരത്നം ,ശിവ അനന്ത്  എന്നിവർ രചനയും, ഏ .ആർ . റഹ്മാൻ സംഗീതവും, സന്തോഷ് ശിവൻ ക്യാമറയും ,ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും ദിലീപ് സുബ്ബരായൻ ആക്ഷനും ,എസ്‌. ശിവകുമാർ ,ആനന്ദ് കൃഷ്ണമൂർത്തി എന്നിവർ കൊറിയോഗ്രാഫിയും നിർവ്വഹിക്കുന്നു. മദ്രാസ് ടാക്കീസിന്റെ ബാനറിൽ  മണിരത്‌നം, ഏ. സുബാസ്കരൻ എന്നിവരാണ്   നിർമ്മാണം  നിർവ്വഹിച്ചിരിക്കുന്നത്. 

No comments:

Powered by Blogger.