ചഞ്ചൽ കുമാറിന്റെ " അഞ്ജലി " ജേർണി ഓഫ് ആൻ ഏയ്ഞ്ചൽ " ഷൂട്ടിംഗ് പൂർത്തിയായി.

ലച്ചു പ്രൊഡക്ഷൻന്റെ ബാനറിൽ  രജീഷ് വൈത്തിരി നിർമ്മിച്ച് ചഞ്ചൽ കുമാർ കഥയും തിരക്കഥയും സംവിധാനവും  നിർവ്വഹിച്ച്  നായകനെ  ഇരട്ടവേഷത്തിൽ അവതരിപ്പിച്ച്  പ്രേക്ഷക ശ്രദ്ധ നേടിയ " ഫേസ് ടു ഫേസ് " എന്ന ത്രില്ലിംഗ് ഹൃസ്വ ചിത്രത്തിന് ശേഷം ചഞ്ചൽ കുമാറിന്റെ രചനയിലും സംവിധാനത്തിലും തികച്ചും വ്യത്യസ്തമായ   കഥ പറയുന്ന " അഞ്ജലി ജേർണി  ഓഫ് ആൻ ഏയ്ഞ്ചൽ "  എന്ന മറ്റൊരു ഫാമിലി ത്രില്ലർ അണിയറയിൽ ഒരുങ്ങുന്നു.  കുടുംബബന്ധങ്ങൾക്ക് വിലകല്പിക്കാത്ത ആധുനിക മനുഷ്യന്റെ ജീവിതരീതികളെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു പ്രമേയമാണ് ഈ സിനിമ .

ഒട്ടനവധി മലയാള സിനിമകളിലൂടെയും " ഫേസ് ടു ഫേസ് "  എന്ന ഹൃസ്വ ചിത്രത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ഡോൺ മാത്യു നായകാനായും, ഒപ്പം മലയാള സിനിമരംഗത്തേക്ക്  ഒരു പുത്തൻ വാഗ്ദാനമായി അനു സോനാരാ നായികയായും  എത്തുന്നു. 

 ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  നിർവ്വഹിച്ചിരിക്കുന്നത്  സുരേഷ് ഉള്ളൂർ, ഷർമിദാസ് എന്നിവരാണ് . രജീഷ് വൈത്തിരി, ശാലിനി,  സുബൈർ വയനാട്, വിനോദ് വൈത്തിരി (കോമഡി ഉത്സവം ഫെയിം ),  മാസ്റ്റർ അഭിനവ്, ഡോണ, പൂജ, ജോസഫ്, ഷുഹൈബ്, ശശി കുമാർ, എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

പോസ്റ്റർ ഡിസൈൻ കണ്ണൻ ടി കെ ക്രീയേഷൻസ്,  പ്രൊഡക്ഷൻ കൺട്രോളർ രൂപേഷ് വൈത്തിരി, പ്രൊഡക്ഷൻ മാനേജർ ജോസഫ്, മേക്കപ്പ് അനൂപ്, കോസ്‌റ്റ്യൂംസ് അർഷ രവി,  പി ആർ ഓ അസീം കോട്ടൂർ, എഡിറ്റിംഗ് ദിലീപ് കാലിക്കറ്റ്‌, ആർട് അഭി അച്ചൂർ,  സഹസംവിധാനം ഷിംജിത്ത് ലാൽ കുഞ്ഞോം, അരുൺ സി പി തുടങ്ങിയവർ ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണമായും വയനാട് ജില്ലയിലെ  ലക്കിടി, പഴയ വൈത്തിരി, പനമരം തുടങ്ങിയ സ്ഥലങ്ങളിൽ ആണ്  നടന്നത്. 

No comments:

Powered by Blogger.