വേദനയുടെ വേരുകളുടെ പിടിയിൽ നിന്നും ചെറുത് നിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയുമായി " ലില്ലി " സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ എത്തും.

" ലില്ലി " റിവഞ്ച് ത്രില്ലർ ഫിലിമാണിത്. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് പ്രശോഭ് വിജയനാണ് . ചിതറിയ രക്തകറകളിൽ നിന്നും വീഴാതെ നിൽക്കുവാനുള്ള  വീര്യം തേടി ലില്ലിയെത്തുന്നു. അവളുടെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് " ലില്ലി '' .

സംയുക്ത മോനോൻ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം കൂടിയാണിത്. ആര്യൻ കൃഷ്ണ മോനോൻ , കണ്ണൻ നായർ, ഡനീഷ് ആനന്ദ് , സജിൻ ചെറുകായിൽ ,കെവിൻ ജോസ്, നവജീത്ത് നാരായൻ, നിതിഷ് രമേഷ്, കുമാരി ശ്വേത സുമേഷ്, അർച്ചന വാസുദേവ് ,അതുല്യ നായർ, മാസ്റ്റർ മത്തായി രഞ്ജിത്ത് ,ജയശങ്കർ രാമസ്വാമി ,സൂരജ് രാമകൃഷ്ണൻ എന്നിവർ ലില്ലിയിൽ അഭിനയിക്കുന്നു. 

സുഷീൻ ശ്യാം സംഗീതവും, ശ്രീരാജ് രവീന്ദ്രൻ  ഛായാഗ്രഹണവും ,അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. E4 എക്സ്പീരിമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മെഹ്ത്തയും, സി.വി. സാരഥിയും ചേർന്നാണ് " ലില്ലി " നിർമ്മിക്കുന്നത് .


No comments:

Powered by Blogger.