ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത "മിസ്റ്റർ പവനായി 99.99 " ഇതുവരെ റിലിസ് ചെയ്തിട്ടില്ല .

2012 -ൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ മിസ്റ്റർ പവനായി 99.99 ഇതുവരെ റിലിസ് ചെയ്തിട്ടില്ല. മലയാള സിനിമകളിൽ കരുത്തുറ്റ വില്ലൻ വേഷങ്ങൾ ചെയ്യുബേഴാണ് ക്യാപ്റ്റൻ രാജു നാടോടിക്കാറ്റിലുടെ ഹാസ്യ കഥാപാത്രമായി എത്തുന്നത്. പവനായി എന്ന കില്ലറായി എത്തി മലയാള സിനിമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ക്യാപ്റ്റന് കഴിഞ്ഞു. ആ കഥാപാത്രത്തിലിലൂടെ ക്യാപ്റ്റൻ രാജു ചിരിപ്പിക്കുന്ന താരമായി മാറി. 

97-ൽ സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥയ്ക്ക് ശേഷമാണ് മിസ്റ്റർ പവനായി 99.99 സിനിമ സംവിധാനം ചെയ്തത്. നടൻ വിജയരാഘവന്റെ മകൻ ദേവദേവനായിരുന്നു ഹീറോ. നടി പൊന്നമ്മ ബാബു മകൾ പിങ്കിയായിരുന്നു നായിക. ഗണേഷ് കുമാർ, കവിയൂർ പൊന്നമ്മ, ഗിന്നസ് പക്രു, ഭീമൻ രഘു, ഇന്ദ്രൻസ് , ജോണി, ടോണി എന്നിവരായിരുന്നു മറ്റ് താരങ്ങൾ 

കഴിഞ്ഞ അഞ്ച് വർഷമായി ഈ സിനിമ  റിലിസ് ചെയ്യാൻ ക്യാപ്റ്റൻ രാജു ശ്രമിച്ചുവെങ്കിലും നടന്നില്ല. 

No comments:

Powered by Blogger.