ക്യാപ്റ്റൻ രാജുവിന് പ്രണാമം.മലയാള സിനിമയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ക്യാപ്റ്റൻ രാജു ( 68)  നിര്യാതനായി. പാലാരിവട്ടത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ ക്യാപ്റ്റൻ രാജു റിട്ട. അദ്ധ്യാപകരായ  കെ.ജി. ഡാനിയേലിന്റെയും, അന്നമ്മയുടെയും മകനായി ജനിച്ചു. എലിസബത്ത്, സജി, സോഫി, സുധ ,ജോർജ്‌, മോഹൻ എന്നിവർ സഹോദരങ്ങളാണ്. ഓമല്ലുർ ഗവ. എൽ.പി സ്ക്കൂൾ, ഓമല്ലൂർ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവടങ്ങളിലായിരുന്നു സ്കൂൾ പഠനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ഡിഗ്രി കരസ്ഥമാക്കി. വോളിബോൾ താരം കൂടിയായിരുന്നു ക്യാപ്റ്റൻ രാജു. ഡിഗ്രിയ്ക്ക് ശേഷമാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. 21-മത്തെ വയസ്സിൽ ഓഫീസർ ആയതും, പിന്നീട് ക്യാപ്റ്റൻ  ആകുന്നതും.  ഗ്ലൂക്കോസ് കമ്പനിയുടെ മാർക്കറ്റിംഗ് ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.


ആർമിയിൽ നിന്ന് റിട്ടയർ ചെയ്തതിന് ശേഷമാണ് ബോംബെയിലെ പ്രതിഭാ തിയേറ്റഴ്സിൽ ചേരുന്നത് .അവിടെ നിന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു. 1997ൽ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തു. 2012-ൽ അദ്ദേഹം സംവിധാനം ചെയ്ത മിസ്റ്റർ .പവനായി 99.99 റിലിസ് ചെയ്തിട്ടില്ല. ജീവൻ ടിവി യിൽ എയർടെൽ ചലഞ്ച് ക്വിസ് മാസ്റ്ററായിരുന്നു.
മമ്മൂട്ടിയുടെ മാസ്റ്റർ പീസായിരുന്നു അവസാന ചിത്രം .പ്രമീളയാണ് ഭാര്യ. രവി മകനാണ്.

ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ആദരാഞ്ജലികൾ നേരുന്നു .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.