" ശബ്ദം " ഒക്ടോബർ 11 ന് റിലീസ് ചെയ്യും.

ശബ്ദം സൃഷ്ടിക്കുന്ന ലോകവും അതില്ലാത്ത മറ്റൊരു ലോകവും ഒരേ ചരടിൽ കോർത്തിണക്കി കേൾവിയും സംസാരശേഷിയുമില്ലാത്ത ഒരു കുടു:ബത്തെയും അവരുടെ സങ്കീർണ്ണതകളെയും രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ശബ്ദത്തിലുടെ പകരുകയാണ് ചെയ്യുന്നത്. 

മാദ്ധ്യമപ്രവർത്തകൻ കൂടിയ പി.കെ. ശ്രീകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " ശബ്ദം " .മൺപാത്ര നിർമ്മാണ തൊഴിലുമായി ബന്ധപ്പെടുത്തി തൊഴിൽ അന്യം നിന്ന് ജീവിതം അനിശ്ചിതാവസ്ഥയിലാക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളുടെ കഥ കൂടിയാണ് " ശബ്ദം " പറയുന്നത്. 

ജയന്ത് മാമനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെ കേൾവി, സംസാരശേഷിയില്ലാത്ത സോഫിയ ,റിച്ചാർഡ് സഹോദരങ്ങൾ ശബ്ദമില്ലാത്ത ലോകത്തെ പ്രതിനിധികരിച്ച് പ്രേക്ഷകരെ അമ്പരിപ്പിക്കുന്നു. 

ബാബു കുഴിമറ്റം, റൂബി തോമസ്, ലിനു ഐസക്ക് എന്നിവരുടേതാണ് കഥ. ജയകൃഷ്ണൻ ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും, ബിച്ചു തിരുമല ,       ശരചന്ദ്രലാൽ എന്നിവർ ഗാനരചനയും ,ബിജിബാൽ സംഗീതവും ,രാജീവ് സത്യൻ കലാസംവിധാനവും നിർവ്വഹിക്കുന്നു. ജയന്ത് മാമൻ, ജോസഫ് പട്ടത്താനം എന്നിവരാണ് " ശബ്ദം " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.