രണം - Detroit Crossing സെപ്റ്റംബർ ആറിന് തീയേറ്ററുകളിലേക്ക്.


പൂർണ്ണമായി അമേരിക്കയിൽ ചിത്രികരിച്ച  പൃഥിരാജ് സുകുമാരൻ നായകനാകുന്ന    " രണം - Detroit Crossing " നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്നു. ആക്ഷൻ ത്രില്ലറായ രണം ഒരു കുടുംബചിത്രം കൂടിയാണ്.


ലോക ശ്രദ്ധ നേടിയ വെബ് സീരിയലുകളുടെ സംഘട്ടന സംവിധായകരിൽ ഒരാളായ ക്രിസ്ത്യൻ ബ്രൂ നൈറ്റിയും , ആൻഡ്മാൻ, അക്കൗണ്ടന്റ് എന്നി ഇംഗ്ലീഷ് സിനിമകളുടെ സംഘട്ടന സംവിധായകരിൽ ഒരാളായ ഡേവിഡ് അലസി , അരോൻ റോസൻഡ്രി എന്നിവരാണ് രണത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രികരിച്ചിരിക്കുന്നത്.


ഇഷാ തൽവാർ ,റഹ് മാൻ, നന്ദു, സംവിധായകൻ ശ്യാമപ്രസാദ് , മാത്യൂ അരുൺ, സെലിൻ ജോസഫ്  ,അശ്വിൻകുമാർ, ശിവജിത്ത്, പത്നാഭൻ ,സജിനി സഖറിയ ,ജിനു ജോൺ ,ജസ്റ്റിൻ ഡേവിഡ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ബാലനടി മീനാക്ഷിയുടെ സഹോദരൻ അഞ്ച് വയസ്സുള്ള ആരീഫാണ് പൃഥിരാജിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത്.


" ഹേയ് ജൂഡിന്റെ " തിരക്കഥാകൃത്ത് ആണ് സംവിധായകൻ നിർമ്മൽ സഹദേവ്. നിർമ്മൽ സഹദേവ് തന്നെയാണ്  രചന നിർവ്വഹിച്ചിരിക്കുന്നത്.  ജാക്സ് ബിജോ  സംഗീതവും, ജിംഗ്മി ടെൻസിംഗ് ക്യാമറയും ,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷായുമാണ്.  യെസ് സിനിമ കമ്പനിയും ലോസൺ എന്റർടൈൻമെന്റിന്റെയും ബാനറിൽ ആനന്ദ് പയ്യന്നൂരും, ബിജു തോമസ് മൈലപ്രായും, റാണി ഉമ്മനും  ചേർന്നാണ് " രണം"  നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.