മരിച്ചു കഴിഞ്ഞാൽ നമ്മളോക്കെ എങ്ങോട്ട് പോകും? സാമൂഹ്യ വിമർശനവുമായി " ഇബ് ലീസ് "



മരിച്ച് കഴിഞ്ഞാൽ നമ്മൾ എവിടെ പോകുമെന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഇതിന്റെ ഉത്തരമാണ് രോഹിത് വി.എസ്സ് "  ഇബ് ലിസി "ലൂടെ പറയുന്നത്. ഫാന്റസിയുടെ വെയ്ക്കാനില്ലാത്ത ഒരു ലോകമാണ് ഈ സിനിമ. ഫാന്റസിയിലുടെ ഇന്നത്തെ സമൂഹത്തെ നന്നായി വിമർശിക്കുന്ന ചിത്രം കൂടിയാണിത്.

പൊള്ളയായ ആചാരങ്ങളും വിലയില്ലാത്ത ജീവിതങ്ങളും നിറഞ്ഞ സമൂഹത്തെ ആക്ഷേപഹാസ്യത്തിൽ വിമർശിക്കുന്നു. സമൂഹത്തിന് നേരെ തിരിച്ച് വച്ചിരിക്കുന്ന കണ്ണാടി തന്നെയാണ് ഗ്രാമം.

സമകാലിക സമൂഹത്തിലെ പലതും കണ്ട് നിൽക്കുന്ന വൈശാഖനായി ആസിഫ് അലിയും , പലഹാര കൊതിയനായ വൈശാഖിനെ പ്രണയിക്കുന്ന ഫിദയായി മഡോണ സെബാസ്റ്റ്നും , കോമാളിയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച് നടക്കുന്ന സർക്കീട്ടുകാരാനായി ലാലും  നന്നായി അഭിനയിച്ചിട്ടുണ്ട്. ജബ്ബാറായി  സിദ്ദിഖും , സുകുമാരനായി സൈജു കുറുപ്പും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മാസ്റ്റർ ആദീഷ്, കൊനാപ്രി, ശ്രീനാഥ് ഭാസി, അജു വർഗ്ഗിസ്സും എന്നിരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കഥ - രോഹിത്‌ വി.എസ്സ്. സംഭാഷണം - സമീർ അബ്ദുൾ ,സംഗീതം - ഡാൻ വിൻസെന്റ്, ക്യാമറ - അഖിൽ ജോർജ്ജ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. നിർമ്മാണം - ശ്രീലക്ഷമി ആർ.

1980 -ന്റെ പശ്ചാത്തലത്തിൽ ഫാന്റസിയും , മാജിക്കൽ റിയലിസവും ചേർന്നുള്ള ചിത്രമാണിത്.    " അഡൈവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ " എന്ന സിനിമ സംവിധാനം ചെയ്തതും രോഹിത് വി.എസ്സ് ആയിരുന്നു.

യാതൊരു അല്ലലുകളുമില്ലാത്ത ചിരികൾ മാത്രമുള്ള ഒരു  ലോകം നമുക്കായി കാത്തിരിക്കുന്നു. അവിടെ യാതൊരു വിവേചനവും ഇല്ലെന്ന്       ഇബ് ലിസ് പറയുന്നു.  ലാൽ അവതരിപ്പിക്കുന്ന         സർക്കീട്ട്കാരൻ മുത്തച്ഛൻ നമ്മളോട് ചോദിക്കുന്ന ഈ ചോദ്യം " നിനക്കൊക്കെ പിന്നെ എന്തിന്റെ കുത്തി........ ആണ് " എന്ന ചോദ്യം പ്രസക്തമാണ്.  സാമൂഹ്യ വിമർശനം തന്നെയാണ് സിനിമയുടെ പ്രമേയം.   

റേറ്റിംഗ് - 3 / 5 .                 
സലിം പി. ചാക്കോ .


No comments:

Powered by Blogger.