മലയാളത്തിന്റെ സ്വന്തം ഡബ്ബിംഗ് ആർട്ടിസ്റ്റ് അമ്പിളിയ്ക്ക് പ്രണാമം.



നൂറോളം സിനിമകളിൽ പ്രധാന നടിമാർക്ക് വേണ്ടി  ശബ്ദം നൽകിയ  മലയാള സിനിമയുടെ സ്വന്തം ഡബ്ബിംഗ് ആർട്ടിസ്റ്റ് അമ്പിളി (51) നിര്യാതയായി. അസുഖ ബാധിതയായതിനെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.

അന്തരിച്ച പ്രിയ നടി മോനിഷയ്ക്ക് വേണ്ടി ശബ്ദം നൽകിയിരുന്നത് അമ്പിളിയായിരുന്നു. ശോഭന, ജോമോൾ ,മാതു എന്നിവർക്ക് വേണ്ടിയും ശബ്ദം നൽകിയിരുന്നു. അതുപോലെ ശാലിനിയുടെ ബാല്യ കാലത്തും , മുതിർന്ന വേളയിലും അമ്പിളി തന്നെയാണ് ശബ്ദം നൽകിയിരുന്നതെന്ന പ്രത്യേകതയുമുണ്ട്.

നിരവധി ചിത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നുവെങ്കിലും വേണ്ടത്ര അംഗീകാരം അമ്പിളിയ്ക്ക് ലഭിച്ചിരുന്നില്ല . അമ്പിളി അസുഖബാധിതയായി കിടന്നപ്പോൾ സംവിധായകൻ റ്റി. എസ്. സജിയുടെ നേതൃത്വത്തിലുള്ള " സീരിയൽ കുടുബം " വാട്ട്സ്ആപ്പ് ഗ്രൂപ്പ് നൽകിയ സഹായം എടുത്ത് പറയാം .

ഇരുപതോളം അന്യഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോൾ അമ്പിളി അത്തരം സിനിമകളുടെ ഭാഗമായും മാറിയിട്ടുണ്ട്.  ഡബ്ബിംഗ് ആർട്ടിസ്റ്റ് കുടിയായ ചന്ദ്രമോഹൻ ആണ് ഭർത്താവ്. വ്യന്ദ, വിദ്യ എന്നിവ മക്കളാണ്.

മലയാളത്തിന്റെ സ്വന്തം ഡബ്ബിംഗ് ആർട്ടിസ്റ്റ്  അമ്പിളിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തുന്നു.

സലിം പി. ചാക്കോ

No comments:

Powered by Blogger.