റോഷ്നി ദിവാകറിന്റെ My Story ആഗസ്റ്റ് 9 ന് വീണ്ടും റിലീസ് ചെയ്യും.

പൃഥിരാജ് സുകുമാരൻ ,പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷ്നി ദിവാകർ സംവിധാനം ചെയ്ത My Story  കഴിഞ്ഞ മാസം റിലീസ് ചെയ്തുവെങ്കിലും ബോക്സ് ഓഫിസിൽ കാര്യമായ ചലനം സ്വഷ്ടിക്കാൻ കഴിഞ്ഞില്ല. ചിത്രത്തിൽ അഭിനയിച്ചവർ പോലും ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ഒന്നും ചെയ്തില്ലെന്ന് സംവിധായിക തന്നെ വെളിപ്പെടുത്തിയിരുന്നു.


ചിത്രത്തിൽ അഭിനയിച്ച പ്രധാന നടിയ്ക്ക് നേരെയുള്ള സോഷ്യൽ മീഡിയ ആക്രമണം സിനിമയുടെ വിജയത്തെ ബാധിച്ചിരുന്നു. എകദേശം 12 കോടി രൂപ മുതൽമുടക്കുള്ള ഈ ചിത്രമാണിത്. റോഷ്നി ദിവാകർ തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.


എല്ലാ പ്രേക്ഷകരും എന്റെ സിനിമ കാണണം എന്ന അഭ്യർത്ഥനയോടു കൂടിയാണ് സംവിധായിക തന്നെ നേരിട്ട് രംഗത്ത് വന്നിട്ടുള്ളത്. സംവിധായിക തന്നെയാണ് റീ റിലിസ് വിവരം പ്രഖ്യാപിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് ഒൻപതിനാണ് ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തുന്നത്.

No comments:

Powered by Blogger.