ടി.വി. ചന്ദ്രന്റെ "പെങ്ങളില യുടെ " ഷൂട്ടിംഗ് ആഗസ്റ്റ് മൂന്നിന് തൊടുപുഴയിൽ ആരംഭിക്കും.ടി.വി ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "പെങ്ങളില''. എട്ട് വയസ്സുള്ള രാധ എന്ന പെൺകുട്ടിയും ,അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത് വയസ്സ് പ്രായമുള്ള അഴകൻ എന്ന കൂലിപണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹമാണ് ഈ ചിത്രത്തിന്റെ പ്രമേയം.


അഴകനായി ലാലും, രാധയായി അക്ഷര കിഷോറും അഭിനയിക്കുന്നു. നരേൻ, രഞ്ജി പണിക്കർ , ഇന്ദ്രൻസ് ,ഇനിയ, ബേസിൽ പൗലോസ് ,തിരൂ ,നൗഷാദ്  ,നീതു ചന്ദ്രൻ ,അമ്പിളി സുനിൽ, ഷീല ശശി, മറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നു.പ്രിയങ്ക നായർ അതിഥിതാരമായി അഭിനയിക്കുന്നു

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് പെങ്ങളീല നിർമ്മിക്കുന്നത്. സന്തോഷ് തുണ്ടിയിൽ ക്യാമറയും , വിഷ്ണു മോഹൻ സിത്താര സംഗീതവും, കവി സച്ചിതാനന്ദൻ ,       അൻവർ അലി ഗാനരചനയും ,
ഷെബീറലി കലാ സംവിധാനവും,  ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും, വി.റ്റി ശ്രീജിത്ത് എഡിറ്റിംഗും, സജി കൊരട്ടി മേക്കപ്പും, രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും ,നസീർ കുത്തുപറമ്പ് , ബിജു കടവൂർ പ്രൊഡക്ഷൻ      എക്സിക്യൂട്ടിവ്സും, അനിൽ പേരാമ്പ്ര സ്റ്റിൽസും, കെ.ജി ഷൈജു അസോസിയേറ്റ് ഡയറക്ടറുമാണ്.

സലിം പി. ചാക്കോ .

No comments:

Powered by Blogger.