മമ്മൂട്ടി- സേതു ടീമിന്റെ " ഒരു കുട്ടനാടൻ ബ്ലോഗ് " സെപ്റ്റംബർ 14 ന് റിലിസ് ചെയ്യും.പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. കുട്ടനാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ബിഗ് ബ്രദറായ ഹരി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.


അനു സിത്താര, റായ് ലക്ഷ്മി ,ഷംനാ കാസിം എന്നിവരാണ് നായികമാർ .ലാലു അലക്സ്, നെടുമുടി വേണു, ജേക്കബ് ഗ്രിഗറി ,ജൂഡ് ആന്റണി ജോസഫ്, സഞ്ജു ശിവറാം, ഷാഹിൻ സിദ്ധിഖ് ,ആദം ആയൂബ്, ബാലാജി, സോഹൻ സീനുലാൽ,  ജെയ്സ് ,ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, പൊന്നമ്മ ബാബു, തെസ്നി ഖാൻ ,നന്ദൻ ഉണ്ണി, വിവേക് ഗോപൻ, ബിന്ദു സജീവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഹരി നാരായൺ, റഫീഖ് അഹമ്മദ് - ഗാനരചന . ശ്രീനാഥ് - സംഗീതം. പ്രദീപ് നായർ - ഛായാഗ്രഹണം.  സഖീർ മുഹമ്മദ്- എഡിറ്റിംഗ്.  അനന്താവിഷന്റെ ബാനറിൽ പി.കെ മുരളീധരനും ,ശാന്താ മുരളിയും ചേർന്നാണ് ഒരു കുട്ടനാടൻ ബ്ലോഗ് നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.