പൊട്ടിച്ചിരിയുടെ അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ .പ്രളയക്കെടുതി മൂലം മറ്റ് സിനിമകൾ ഇല്ലാതെയിരുന്ന ഈ ഓണകാലയളവിൽ വന്ന ഏക മലയാള ചിത്രമാണ്. " ലാഫിംഗ് അപ്പാർട്ട്മെൻറ് നിയർ ഗിരിനഗർ " . കോട്ടയം നസീർ, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാർ സംവിധാനം ചെയ്ത ചിത്രമാണിത്. ആർ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ റാം കുമാറാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഹർത്താൽ തലേ ദിവസം അപ്പാർട്ട്മെന്റിൽ വെള്ളം ഇല്ലാതാക്കുന്നതും  തുടർന്ന് ഹർത്താൽ ദിവസം ഓരോ ഫ്ലാറ്റിലും നടക്കുന്ന സംഭവങ്ങളുമാണ്  സിനിമയുടെ പ്രമേയം. കോമഡി പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. തിരക്കഥയുടെ പാളിച്ച എടുത്ത് പറയാം.

നിരവധി ഹിറ്റുകൾ സമ്മാനിച്ച നിസാർ കോമഡിയാണ് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. കോമഡികൾ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

കലാഭവൻ ഷാജോൺ, സലിം കുമാർ, അഞ്ജന അപ്പുക്കുട്ടൻ ,അശ്വതി മോനോൻ , ഗീത വിജയൻ, കെ.ടി. എസ്. പടന്നയിൽ  ,പൊന്നമ്മ ബാബു, സാജു കൊടിയൻ, സുനിൽ സുഗദ , കോട്ടയം പ്രദീപ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു .

പി.പാറപ്പുറമാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംഗീതം സജിത് ശങ്കറും, ഗാനരചന നജീബ് വള്ളിവട്ടവും , ശ്രീജിത്ത് രാജേന്ദ്രനും , ക്യാമറ രഞ്ജിത് ശിവയും, എഡിറ്റിംഗ് ജയചന്ദ്ര കൃഷ്ണയും നിർവ്വഹിക്കുന്നു .

പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമോ എന്ന് വരും ദിവസങ്ങളിലെ അറിയാൻ  കഴിയൂ. .                           

റേറ്റിംഗ് - 2 / 5 .                   
സലിം പി. ചാക്കോ .

No comments:

Powered by Blogger.