അഭിജിതിനെ കാണാൻ മോഹൻലാൽ ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തിരുവനന്തപുരത്ത് എത്തും.കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയാകളിൽ ഏറ്റവും വലിയ വാർത്ത ആയിരുന്നു അഭിജിത് എന്ന കുഞ്ഞ്  മോഹൻലാൽ ആരാധകന്റെ വിഡിയോ .

ഇരു വൃക്കകളും തകരാറിലായ അഭിജിതിന്റെ വ്യക്ക മാറ്റിവെയ്ക്കാൻ പതിനഞ്ച് ലക്ഷം രൂപ ആവശ്യമുണ്ട്. അഭിജിതിന്റെ പിതാവ്  വ്യക്കദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്.

അഭിജിതിന്റെ  ചങ്കും ചങ്കിടിപ്പുമായ മോഹൻലാലിന്റെ കാണണം എന്നതു മാത്രമാണ്  അഭിജിതിന്റെ ആവശ്യം.

മോഹൻലാൽ ഫാൻസ് & കൾച്ചറൽ അസോസിയേഷൻ ചടയമംഗലം യൂണിറ്റ് സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മോഹൻലാൽ അഭിജിതിനെ കാണാം എന്ന് അറിയിച്ചിട്ടുണ്ട്.  അഭിജിതിന് ദുരയാത്ര ചെയ്യാൻ കഴിയാത്തതിനാൽ ആഗസ്റ്റ് ആദ്യ ആഴ്ചയിൽ തിരുവനന്തപുരത്തെ അഭിജിതിന്റെ വസതിയിൽ എത്തി കാണുമെന്ന് മോഹൻലാൽ ഫാൻസ് & കൾച്ചറൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  വിമൽകുമാർ അറിയിച്ചു. അവശ്യമായ സഹായങ്ങൾ ഒരുക്കുമെന്നും വിമൽകുമാർ പറഞ്ഞു.


No comments:

Powered by Blogger.