"ജയൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ"


"ജയൻ" 1939-ൽ ജൂലൈ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിയിൽ ജനിച്ച  കൃഷ്ണൻ നായർ പിന്നീട്  മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനായി  നൂറ്റിഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.


ലഭിക്കുന്ന വേഷങ്ങള്‍ തന്റേതായ രീതിയില്‍ മിഴിവേകാന്‍ എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിസങ്കീർണ്ണമായ ഫൈറ്റ് സീനുകളിൽ പോലും  തന്മയത്വയായ പ്രകടനം കാഴ്ചവയ്ക്കുന്നതിൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1970 കളിൽ  മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ നടനായി പ്രശസ്തി നേടിയ ഈ മഹാ നടൻ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഹെലികോപ്റ്റർ അപകടത്തിലാണ് മരണമടഞ്ഞത്.(1980 നവംബർ 16)

കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞുവെങ്കിലും പൌരുഷത്തിന്‍റെയും സാഹസികതയുടേയും പ്രതീകമായി ഇന്നും ജനമനസുകളിൽ ജയൻ ജീവിക്കുന്നു.

ജയന്‍റെ മരണം മലയാള സിനിമാലോകത്തിന് സമ്മാനിച്ചത് തീരാത്ത നഷ്ടമാണ്. ഈ അനശ്വര നടൻ ജീവൻ പകരാൻ ബാക്കി വെച്ച അനവധി കഥാപാത്രങ്ങൾ ഇന്നും തിരശീലക്ക് പിന്നിൽ ആരും കാണാതെ കണ്ണീർ ഒഴുക്കുന്നുണ്ട്.


ജയൻ ജീവൻ ബലിയർപ്പിച്ച അഭിനയത്തിന്‍റെ ലോകത്തേക്കാണ്  ജയന്‍റെ സഹോദരന്‍റെ മകൾ ഉമാ നായർ കടന്നു വന്നത് . ബാലതാരമായി എത്തിയ  ഉമാ നായർ കഴിഞ്ഞ 27 വർഷമായി സജീവമായി അഭിനയ രംഗത്ത് ഉണ്ട്. മലയാളികൾക്ക് ഏറെ പരിചിതയായ ഉമാ നായർ നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാളിതുവരെ  ജയന്‍ എന്ന നടന്‍റെ  ബന്ധുത്വം പറഞ്ഞ് അഭിനയ രംഗത്ത്  അവസരം വാങ്ങാനോ ആളാകാനോ ശ്രമിക്കാത്ത ഈ കലാകാരിയുടെ ആഗ്രഹം ഒന്നു മാത്രമാണ് " വലിയച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ"

ജയൻ എന്ന മഹാനടനെ നെഞ്ചിലേറ്റിയ മലയാളികൾക്കായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ കലാകാരിക്ക് കഴിയട്ടെ...

"ജയൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ"

വിഷ്‌ണു മനോഹരൻ

No comments:

Powered by Blogger.