അനശ്വര നടൻ ജയൻ എന്നും നമ്മളോടോപ്പം .



1939-ൽ ജൂലൈ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന്റെ ജനനം. പതിനഞ്ച് വർഷം ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. 1974-ൽ ശാപമോക്ഷം എന്ന സിനിമയിലുടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജയഭാരതിയാണ് ജയനെ സിനിമ രംഗത്തേക്ക് പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി .ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് ജയന് നായകപദവി നൽകിയ ആദ്യ വേഷം. 1974 മുതൽ 80 വരെ കേവലം ആറ് വർഷങ്ങൾ കൊണ്ട് " പുട്ടാത്ത പുട്ടുകൾ " ' എന്ന തമിഴ് ചിത്രമുൾപ്പടെ നൂറ്റി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെയുള്ള എൺപത് ശതമാനം സിനിമകളും ഹിറ്റുകളായിരുന്നു. ജയനെ ജനകീയ നടനാക്കി തീർത്തത് " അങ്ങാടി " ആയിരുന്നു.




നൂറ്റിഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. സംഘട്ടന രംഗങ്ങളിൽ അതിന്റെ അപകടസ്വഭാവം  ഗൗനിക്കാതെ തന്മയത്വമായ അഭിനയം കാഴ്ചവെയ്ക്കുന്നതിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. നാൽപ്പത്തിഒന്നാമത്തെ വയസ്സിൽ അഭിനയത്തിന്റെ ഉത്തുംഗത്തിലായിരിക്കെ ഒരു ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. കാലത്തിന്റെ തിരശീലയക്ക് പിന്നിൽ മറഞ്ഞുവെങ്കിലും പൗരുഷത്തിന്റെയും ,  സാഹസികതയുടെയും പ്രതീകമായി ഇന്നും പ്രേക്ഷക മനസുകളിൽ സ്ഥാനം ലഭിക്കുന്നുവെന്നത്  ഇന്ത്യൻ സിനിമയിൽ ജയന് മാത്രമാണ് സാധിച്ചിട്ടുള്ളത്.

മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണവും ജയനെ തേടിയെത്തി. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. സിനിമ പ്രേക്ഷകർക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവാത്ത തരംഗം സൃഷ്ടിക്കാൻ ജയന് കഴിഞ്ഞിട്ടുണ്ട്.


സലിം.പി. ചാക്കോ

No comments:

Powered by Blogger.