സുരാജ് വെഞ്ഞാറംമൂടിന്റെ അഭിനയ മികവിൽ സവാരി.



തൃശൂർ നഗരത്തെയും പൂരത്തെയും പശ്ചാത്തലമാക്കിയാണ്  സവാരിയുടെ കഥ പറയുന്നത്. രാവിലെ മൂന്ന് മുതൽ ജോലിക്കിറങ്ങുന്ന കഥാപാത്രമാണ് സവാരി. ശരിയായ പേര് പേരും ഇല്ലാത്ത ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറംമൂടാണ്. സൂരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് സവാരി. സൈക്കിളിൽ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ ചെറിയ ചെറിയ ജോലികൾ ചെയ്ത് മുന്നോട്ട് പോകുന്ന സവാരി. ആരോടും പരിഭവമില്ലാതെ മുന്നോട്ട് പോകുന്ന സവാരിയുടെ വാഹനം സൈക്കിളാണ്. തൃശൂർ ഭാഷ അമിതമായി ഉപയോഗിക്കാതെ വടക്കുംനാഥന്റെ സ്വന്തക്കാരനാണെന്ന് തെളിയിക്കുന്ന കഥാപാത്രമായി സവാരി മാറുന്നു. ഭക്ഷണം പലയിടത്ത് നിന്നായി കഴിക്കുന്ന സവാരി കിട്ടുന്ന രുപയൊക്കെ എന്ത് ചെയ്യുന്നുവെന്നാണ്  എല്ലാവർക്കും അറിയേണ്ടത്. അത് എന്തിന് ചിലവാക്കുന്നുവെന്ന് അറിയുമ്പോൾ സിനിമ അവസാനിക്കും.

അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സവാരി. ദിലീപ് അതിഥിതാരമായി അഭിനയിക്കുന്നു.  ജയരാജ് വാര്യർ, ശരൺ, സുനിൽ സുഗദ ,ശിവജി ഗുരുവായൂർ, ചെമ്പിൽ അശോകൻ, വി.കെ. ബൈജു, മണികണ്ഠൻ ,പട്ടാമ്പി രാജീവ്, നന്ദകിഷോർ, വർഗ്ഗീസ് ചെങ്ങാലൂർ, പ്രവീണ, തുടങ്ങിയവരും സവാരിയിൽ  അഭിനയിക്കുന്നു. ക്യാമറ - എസ്.ബി പ്രജിത്ത്, ഗാനരചന ,സംഗീതം - ജസ്റ്റിൻ കാളിദാസ്, എഡിറ്റർ - ജിതിൻ ഡി.കെ. ,നിർമ്മാണം -    ഓപ്പൺഡ്  ഐ ക്രിയേഷൻസ്‌, റോയൽ വിഷൻ , വിതരണം - സെവന്റി ടു ഫിലിം കമ്പനി.

സുരാജ് വെഞ്ഞാറംമൂടിന്റെ അഭിനയ മികവ് തന്നെയാണ് സവാരിയുടെ ഹൈലൈറ്റ്. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നുള്ള നല്ല സന്ദേശമാണ് സവാരി പറയുന്നത്. അവരെ സഹായിക്കാൻ സമൂഹം ഉദ്ദേശിക്കാത്ത വ്യക്തി കടന്നു വരുമെന്നും സിനിമ പറയുന്നു.  നല്ല സിനിമയുടെ കൂട്ടത്തിൽ  " സവാരി" യെ ഉൾപ്പെടുത്താം.

റേറ്റിംഗ് - 3.5 / 5 .               
സലിം പി. ചാക്കോ .

No comments:

Powered by Blogger.