പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.


ആവണി പ്രസാദ് ,കാവ്യ ഗണേഷ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ടെലിവിഷൻ രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിലപ്പോൾ പെൺകുട്ടി.


സമകാലിന പ്രസക്തമായ വിഷയമാണ് സിനിമയുടെ പ്രമേയം.  കാശ്മീരിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന സിനിമ മലയാളി പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. വൈക്കം വിജയലക്ഷ്മി പാടിയ മനോഹരമായ ഹിന്ദി ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.


കാശ്മീർ പെൺക്കുട്ടിയെ അവതരിപ്പിക്കുന്നത്  സമ്രിൻ രതീഷാണ്. സുനിൽ സുഗദ , അരിസ്റ്റോ സുരേഷ് ,കൃഷ്ണചന്ദ്രൻ, സുനീഷ്  ചുനക്കര , ലക്ഷ്മി പ്രസാദ്, ശരത്, പ്രിയ രാജീവ്, ശ്രുതി രജനികാന്ത് ,ശിവ മുരളി, ജലജ ,നൗഷാദ് ,അഡ്വ. മുജീബ് റഹ്മാൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.


കഥ, തിരക്കഥ ,സംഭാഷണം - എം. കമറുദീൻ. ക്യാമറ - ശ്രീജിത്ത് ജി.നായർ. സംഗീതം - അജയ് സരിഗമ .  ട്രൂലൈൻ പ്രൊഡക്ഷൻസിന്റെ  ബാനറിൽ സുനീഷ് ചുനക്കരയാണ് ചിലപ്പോൾ പെൺകുട്ടി നിർമ്മിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.
No comments:

Powered by Blogger.