മനുഷ്യാവകാശ പ്രവർത്തക ദയാബായി അഭിനയിക്കുന്ന " കാന്തൻ - ദ് ലവർ ഓഫ് കളർ " ജൂലൈ 18 ന് റിലിസ് ചെയ്യും." കാന്തൻ - ദ ലവർ ഓഫ് കളർ  " എന്ന ടാഗ് ലൈനോടുകൂടി വയനാട്ടിലെ അടിയാൻ വിഭാഗം ആദിവാസികളുടെ കഥയുമായി എത്തുന്നു. സാമൂഹ്യ പ്രവർത്തകയും ദളിത് / ആദിവാസി സംരക്ഷണത്തിന് ജീവിതം സമർപ്പിക്കുകയും ചെയ്ത ദയാബായി  മുത്തശ്ശിയായി വേഷമിടുന്ന  ഈ ചിത്രത്തിൽ വയനാട്ടിലെ അടിയാൻ വിഭാഗത്തിൽപ്പെട്ടവരും അഭിനയിക്കുന്നുണ്ട്. അടിയാൻ വിഭാഗത്തിന്റെ സ്വന്തം ഭാഷ തന്നെയാണ് ചിത്രത്തിലും ഉപയോഗിക്കുന്നത്.


ഷെറീഫ് ഈസയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയനന്ദന്റെ "ഞാൻ നിന്നോടുകൂടെയുണ്ടെന്ന "  ചിത്രത്തിലും ദയാബായി അഭിനയിച്ചിരുന്നു.              ആദ്യമാദ്ധ്യാന്തത്തിലുടെ ശ്രദ്ധേയനായ മാസ്റ്റർ പ്രജിത്താണ് കാന്തനായി വേഷമിടുന്നത്.


ആത്മഹത്യ ചെയ്യേണ്ടി വരുന്ന കർഷകന്റെ മകനായ കാന്തൻ എന്ന പന്ത്രണ്ട് വയസ് കാരന്റെയും ,അവനെ വളർത്തുന്ന മുത്തശ്ശിയുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.


ചിന്നൻ ,കറുമാട്ടി, സുജയൻ , ആകാശ്, കരിയൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു .തിരക്കഥ, സംഭാഷണം  - പ്രമോദ് കൂവേരി. ക്യാമറ - പ്രിയൻ .എഡിറ്റിംഗ് - പ്രശോഭ് . റോളിങ്ങ് പിക്സ് എന്റർടെയിനിഗാണ് ' കാന്തൻ - ദ് ലവർ ഓഫ് കളർ " നിർമ്മിക്കുന്നത്.

No comments:

Powered by Blogger.