ലോകകപ്പ് ഫുട്ബോൾ ഫൈനൽ മൽസര പ്രവചന വിജയികൾക്ക് ഫുട്ബോൾ വിതരണം ചെയ്തു.


ലോകകപ്പ് ഫുട്ബോൾ ഫൈനൽ മൽസരം ലൈവായി അഞ്ചൽ അർച്ചന ക്ലാസിക്ക് അറ്റ്മോസ് തീയേറ്ററിൽ പ്രദർശിപ്പിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മൽസര പ്രവചന വിജയികളെ നറുക്കെടുപ്പിലുടെ തെരഞ്ഞെടുത്തു. ആഞ്ചൽ സ്വദേശിയായി ആദിൽ ആണ് വിജയി അയ്ത് . ആദിൽ കുടുബത്തോടൊപ്പമാണ് കളി കാണാൻ എത്തിയത്. ഫുട്ബോൾ ആരാധകരും ,സിനിമ പ്രേമികളുമായ നിരവധി പേർ മൽസരങ്ങൾ കാണാൻ തീയേറ്ററിൽ എത്തിയിരുന്നു.
അർച്ചന ക്ലാസിക്ക് അറ്റ്മോസ് തീയേറ്റർ ഡയറക്ടർ നിതിൻ ശ്രീകുമാർ ഫൈനൽ മൽസര പ്രവചന വിജയിക്ക് ഫുട്ബോളുകൾ  വിതരണം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിയേറ്റർ മനേജർ ജി. പ്രതാപചന്ദ്രൻ ,സിനിമ പ്രേക്ഷക കൂട്ടായ്മ ഭാരവാഹികളായ വിഷ്ണു മനോഹരൻ, ബിജു എം.കെ. എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.


No comments:

Powered by Blogger.