100 % ഫാമിലി എന്റെർടെയ്നറാണ് " കൂടെ " . നസ്രിയയുടെ ശക്തമായ തിരിച്ച് വരവ് . അഞ്ജലി മേനോന്റെ മികച്ച സംവിധാനം .



സഹോദരി - സഹോദരബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് " കൂടെ ". ബാംഗ്ലൂർ ഡെയ്സിന്റെ വൻ വിജയത്തിന് ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. പൃഥിരാജ് സുകുമാരൻ, നസ്രിയ, പാർവതി എന്നിരാണ് പ്രധാന കഥാപാത്രങ്ങൾ . സംവിധായകൻ രഞ്ജിത്ത്, അതുൽ കുൽക്കർണി ,റോഷൻ മാത്യു, സിദ്ധാർത്ഥ് മോനോൻ , മാലാ പാർവ്വതി, ശംഭു, അർജുൻ ,പോളി വിൽസൺ, സജിത  തുടങ്ങിയവരും അഭിനയിക്കുന്നു.


പതിനഞ്ച് വയസ് മുതൽ ദുബായിൽ ജോലി ചെയ്യുന്ന ജോഷ്യയ്ക്ക് വിട്ടിൽ നിന്ന് ഫോൺ വരുന്നു. അവിടെ നിന്നും കൂടെയുടെ കഥ ആരംഭിക്കുന്നു. നാട്ടിലേക്ക് തിരിക്കുന്ന   ജോഷ്യായുടെ ആകുലതകളാണ് പ്രേക്ഷകനെ സ്വാധീനിക്കുന്ന രീതിയിലൂടെ സിനിമ പറയുന്നത്. ജോഷ്യാ ആയി പൃഥിരാജും, സഹോദരി ജെന്നിയായി നസ്രിയായും, സോഫിയായി പാർവ്വതിയും അഭിനയിക്കുന്നു.

തിരക്കഥാകൃത്ത് കൂടിയായ അഞ്ജലി മേനോൻ ഓരോ സിനിമ കഴിയുമ്പോഴും മനുഷ്യബന്ധങ്ങളുടെ  വില കൂടുതൽ മനോഹരമായി അവതരിപ്പിക്കന്നു എന്നുള്ളത് ശ്രദ്ധേയമാണ്.


നസ്രിയായുടെ തിരിച്ച് വരവ് ഗംഭീരമായി. വ്യതസ്തമായ പ്രമേയവും ,അവതരണവും കൂടെ മികച്ചതാവുന്നു. സന്ദർഭത്തിന് അനുസരിച്ചുള്ള പാട്ടുകൾ സിനിമയ്ക്ക് മാറ്റ് കൂട്ടി.


ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം - എം. ജയചന്ദ്രൻ ,രഘു ദിക്ഷിത് ,ക്യാമറ - ലിറ്റിൽ സ്വയാപ് , എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ .  രജപുത്ര വിഷ്യൽ മീഡിയ ഇൻ അസോസിയേഷൻ വിത്ത് ലിറ്റിൽ ഫിലിംസ് ഇന്ത്യയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. നിർമ്മാണം - എം. രഞ്ജിത്ത്.

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " കൂടെ " .

റേറ്റിംഗ് - 4/5 .                   
സലിം പി. ചാക്കോ



No comments:

Powered by Blogger.