കാർത്തിയുടെ കടൈക്കുട്ടി സിങ്കം _ എങ്കൾ വിട്ടു പിളൈ ഫാമിലി എന്റെർടെയ്നർ.ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കുടു:ബ ചിത്രമാണ് കടൈക്കുട്ടി സിങ്കം. കാർത്തി നായകനാകുന്ന ഈ  ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് പാണ്ഡ്യരാജ് ആണ്.


കോമഡിയും, ആക്ഷനും, പാട്ടുകളും ആണ് സിനിമയുടെ ഹൈലൈറ്റ്. കുടു:ബ ബന്ധത്തിന്റെ ത്രീവൃത വെളിവാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


സത്യരാജ് , സയീഷ്യ ,   സൂരി,      പ്രിയ ഭവാനി ശങ്കർ, ഭാനുപ്രിയ, വിജി  ചന്ദ്രശേഖർ,      അർത്ഥന ബിനു, പൊൻ വർണ്ണൻ, ശ്രീമാൻ ,സൗന്ദർരാജ ,മൗനിക, യുവറാണി തുടങ്ങിയവർ അഭിനയിക്കുന്നു. അതിഥി താരമായി നടൻ സൂര്യയും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

സംഗീതം - ഡി. അമൻ ,ക്യാമറ - വേൽരാജ് ,എഡിറ്റിംഗ് - റൂബൻ ,നിർമ്മാണം - 2D എന്റർടെയ്ൻമെന്റ്  ,  വിതരണം - ശക്തി ഫിലിം കമ്പനി - തമീൻസ്.

എല്ലാത്തരും പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കുടുംബ ബന്ധത്തിന്റെ വില നന്നായി പ്രേക്ഷകരെ  മനസിലാക്കിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഫാമിലി ചിത്രമായി കടൈക്കുട്ടി സിങ്കത്തെ പ്രേക്ഷകന് കാണാൻ കഴിയും. 

റേറ്റിംഗ് - 3.5 / 5 .             
സലിം പി. ചാക്കോ .

No comments:

Powered by Blogger.