നിലം നീർ എങ്കൾ ഉരിമൈ പോരാടുവോം .... എങ്കൾ വറുമയൈ ഒഴിയ പോരാടുവോ.... രജനികാന്തിന്റെ കാല കരികാലൻ .



കാല ഒരു രാഷ്ടീയ സിനിമയല്ല എന്നാൽ കഥയ്ക്ക് അനുയോജ്യമായി ശക്തമായ രാഷ്ടീയം കടന്നുവരുന്നുണ്ട്  എന്നുള്ള പ്രത്യേകതയുമുണ്ട്.

ചേരിയിലെ പിന്നോക്കക്കാരുടെ അവകാശത്തിനായി പോരാടുന്ന സത്യസന്ധനായ ഒരു നേതാവിന്റെ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത് .എൺപത് കോടി മുതൽ മുടക്കിലുള്ള പൊളിറ്റിക്കൽ ഗ്യംങ്ങ്സ്റ്റർ ത്രില്ലർ ചിത്രമാണ് കാലാ .മുംബൈയിലെ ധാരാവി ചേരികളിൽ കഴിയുന്ന തമിഴരുടെ കലഹവും കലാപവും പ്രണയവും കണ്ണീരുമെല്ലാം അടങ്ങിയ ജീവിത സാഹചര്യങ്ങളിൽ അവരുടെ അവകാശത്തിനായി പേരാടുന്ന നേതാവായി രജനികാന്ത് അഭിനയിക്കുന്നു.

പ്രണയത്തിനും പോരാട്ടത്തിനും ഒരേപോലെ പ്രാധാന്യം നൽകിയിരിക്കുന്നു. രജനിയുടെ കിടിലൻ അക്ഷൻ രംഗങ്ങളും നൃത്തരംഗങ്ങളും സിനിമയ്ക്ക് മാറ്റ് കൂട്ടി. മാസും ക്ലാസും ചേർന്ന പ്രകടനമാണ് സിനിമയിൽ കാണുന്നത്. രജനികാന്തിന്റെ സാൾട്ട് ആൻഡ് പെപ്പർ ലൂക്ക് കുടിചേർന്നതോടെ പ്രേക്ഷകരുടെ ആവേശമായി കാല മാറുന്നു. കറുപ്പ് നിറത്തിലുള്ള തമിഴ്നാടിന്റെ വൈകാരികതയിലൂടെയാണ് കാല കടന്ന് പോവുന്നത്.


നിലം ,നീർ ,എങ്കൾ  ഉരിമൈ , പോരാടുവോം ..... എങ്കൾ വറുമയൈ ഒഴിയ പേരാടുവോ... ഈ രാജ്യം വൃത്തിയുള്ളതും പരിശുദ്ധവും ആക്കണമെന്നുള്ള പഞ്ച് ഡയലോഗ് ശ്രദ്ധിക്കപ്പെട്ടു.


പാരഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാലാ  നടൻ ധനുഷാണ് നിർമ്മിച്ചിരിക്കുന്നത്. ഹിമ ഖുറൈഷിയാണ് നായിക. സാക്ഷി അഗർവാൾ, നാനാ പഠേക്കർ ,അഞ്ജലി പാട്ടീൽ, സുകന്യ, സമുദ്രകനി,     ഈശ്വരിറാവു, സബത്ത് രാജ് ,രവി കാലെ , പങ്കജ് ത്രിപാഠി,  അരവിന്ദ് അകാശ്, യതിൻ കരേക്കർ എന്നിവരാണ് കാലായിൽ അഭിനയിക്കുന്നത്.

സംഗീതം - സന്തോഷ് നാരായണൻ, ക്യാമറ - മുരളി ജി. ,എഡിറ്റിംഗ് - ഏ. ശ്രീകർ പ്രസാദ് ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - എസ്. വിനോദ് കുമാർ .വിതരണം - വണ്ടൂർ ബാർ ഫിലിംസ് .

കാലയുടെ സാറ്റലൈറ്റ് അവകാശം 75 കോടിയ്ക്കും ,മൂസിക്ക് റൈറ്റ് 250 കോടിയ്ക്കുമാണ് പോയിട്ടുള്ളത്. തമിഴിന്  പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും കാല മൊഴിമാറ്റി പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.

കബാലിയ്ക്ക് ശേഷം               പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജനികാന്തിന്റെ രാഷ്ടീയ പ്രവേശനത്തിന് മുന്നോടിയായുള്ള ചിത്രം. നാനാ പഠേക്കർ , സമുദ്രക്കനി എന്നിവരുടെ അഭിനയ മികവ്  എടുത്ത് പറയാം. രജനികാന്ത് ആരാധകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ സിനിമയെടുക്കാൻ കഴിഞ്ഞില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.             

റേറ്റിംഗ് - 3.5 / 5 .               
സലിം പി. ചാക്കോ .

No comments:

Powered by Blogger.