അമ്മയ്ക്ക് പുതിയ നേതൃത്വം : മോഹൻലാൽ പ്രസിഡന്റ്, ഇടവേള ബാബു സെക്രട്ടറി.


മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ പ്രസിഡൻറായി മോഹൻലാലും ,സെക്രട്ടറിയായി ഇടവേള ബാബുവും നേതൃത്വം നൽകുന്ന പുതിയ കമ്മറ്റി  നിലവിൽ വരും .

18 വർഷമായി പ്രസിഡന്റായിരുന്ന ഇന്നസെന്റിനും ,സെക്രട്ടറിയായിരുന്ന മമ്മൂട്ടിയ്ക്കും പകരമായിട്ടാണ് പുതിയ നേതൃത്വം വരുന്നത്.  കെ.ബി.ഗണേഷ് കുമാർ, മുകേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരും, സിദ്ദീഖ് ജോയിന്റ് സെക്രട്ടറിയും ജഗദീഷ് ട്രഷറാറും ആകും. ഇന്ദ്രൻസ്, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വർഗീസ്, ശ്വേതാ മേനോൻ ,  ഹണി റോസ്, രചന നാരായൺക്കുട്ടി, മുത്തുമണി എന്നിവർ ഏക്സിക്യൂട്ടിവ് അംഗങ്ങൾ ആകും. ജൂൺ 24ന് കൊച്ചിയിൽ നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.

No comments:

Powered by Blogger.