ആഭാസം ( ആർഷ ഭാരത സംസ്കാരം) ശക്തമായ രാഷ്ട്രിയം പറയുന്ന സിനിമ .

നവാഗതനായ ജുബിത്ത് നമ്രഡത്ത് കഥയും തിരക്കഥയും സംവിധാനം നിർവ്വഹിക്കുന്ന ആഭാസത്തിൽ സുരാജ് വെഞ്ഞാറംമൂട്, റീമ കല്ലിങ്കൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്നു. ബാംഗ്ലൂളിരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസിലെ യാത്രക്കാരുടെ ജീവിതവും ആശയങ്ങളുമാണ് ആഭാസത്തിന്റെ പ്രമേയം. ജനാധിപത്യമെന്ന ബസിലെ യാത്രക്കാരായ നമ്മളാണ്  ആഭാസത്തിലെ കഥാപാത്രങ്ങൾ. ജനാധിപത്യ സമൂഹത്തിൽ സന്ധ്യമയങ്ങുബോൾ മുഖം മൂടികൾ അഴിഞ്ഞ് വിഴുന്ന  ചില മാന്യൻമാരെ സിനിമയിൽ നമുക്ക് കാണാം.  ചുണ്ടിലുടെ പ്രസരിക്കുന്നത് ഭക്തിയും ദൈവഭയമാണെങ്കിലും മനസിലുള്ളത് കാമം തന്നെയാണ് എന്ന് സിനിമ പറയുന്നു. ഇന്ത്യൻ ജനാധിപത്യത്തെ കട്ടപ്പുറത്ത് കയറ്റാൻ പാട് പെടുന്നവരെ മനോഹരമായി  സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തെ കാവിയിൽ മുക്കാൻ വെമ്പൽ കൊള്ളുന്ന കാലഘട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്.


ഇന്ദ്രൻസ്, നാസർ, അലൻസിയർ ലേ ലോപ്പസ്,  മാമുക്കോയ, അനിൽ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ്, അഭിജ ശിവകല, സുജിത്ത് ഗൗര, നിർമ്മൽ പാലാഴി ,ഷിലു ജോസഫ്, ശ്യാം സീതൾ, വിനീത് വിശ്വം, സരിത  കുക്കൂ ,ഷാജി സുരേന്ദ്രനാഥ് ശ്രീകല ,നിതിൻ രാജ്, കണ്ണൻ നായർ എന്നിവരും ആഭാസത്തിൽ  അഭിനയിക്കുന്നു. സംഗീതം - ദേവ് ഊരാളി, ക്യാമറ -  പ്രസന്ന എസ്. കുമാർ ,എഡിറ്റിംഗ് - ഷമീർ മുഹമ്മദ്  ,നിർമ്മാണം - സൻജു എസ്. ഉണ്ണിത്താൻ .


റിലിസ് കേന്ദ്രങ്ങൾ കുറവ് ആയതു കൊണ്ട് പ്രേക്ഷകർക്ക് ആഭാസം കാണാൻ കഴിയാത്ത അവസ്ഥയാണ്. റിലിസ് കേന്ദ്രങ്ങളിൽ പോലും ഷോ നടക്കുന്നില്ല എന്നത് എടുത്ത് പറയാം. സിനിമയുടെ രാഷ്ടീയം  ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. അവർ പരമാവധി  ഈ സിനിമയ്ക്ക് എതിരെ നിലപാടുകൾ സ്വീകരിക്കുന്നുമുണ്ട്.  സിനിമയെ സിനിമയായി മാത്രം കാണാം.  
          
റേറ്റിംഗ് -  3.5 / 5 .              
സലിം പി. ചാക്കോ .

No comments:

Powered by Blogger.