ഓർത്തഡോക്സ് - യാക്കോബായ സഭ തർക്കം പ്രമേയമായുള്ള കവിയൂർ ശിവ പ്രസാദിന്റെ " സ്ഥാനം " മേയ് 25ന് റിലീസ് ചെയ്യും.



ഓർത്തഡോക്സ് - യാക്കോബായ സഭ തർക്കം പ്രമേയമായുള്ള  കവിയൂർ ശിവ പ്രസാദിന്റെ " സ്ഥാനം " മേയ് 25ന്  റിലീസ് ചെയ്യും.
സ്ഥാനമാന തർക്കങ്ങൾക്കിടയിൽപ്പെട്ട് കഴിയുന്ന ഒരു കൂട്ടം ജനങ്ങളുടെ അതിജീവനത്തിന്റെ കഥ എന്ന ടാഗ് ലൈനോടുകൂടിയാണ് സ്ഥാനം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ദേശീയ പുരസ്കാര ജേതാവ് കവിയൂർ ശിവപ്രസാദാണ് സ്ഥാനം സംവിധാനം ചെയ്യുന്നത്. ആർ.എം. കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഔവർ രാജൻ നായരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.  മധു, വിനു മോഹൻ ,ജോയി മാത്യു, കെ.പി.ഏ.സി ലളിത, മാളവിക, സുനിൽ സുഗദ ,കോട്ടയം പ്രദീപ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

കെ. ജയകുമാർ ഗാനരചനയും , സാം കടമനിട്ട സംഗീതവും നിർവ്വഹിക്കുന്നു.


ക്രൈസ്തവ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന  ക്രിസ്തിയ ചരിത്ര പണ്ഡിതനെ സഭാ തർക്കത്തെ തുടർന്ന് സഭയിൽ നിന്ന്  പുറത്താക്കുന്നു. സഭയിൽ വിശ്വസിച്ച് ജീവിച്ച ഈ പണ്ഡിതന്റെ  മരണത്തിന് ശേഷം അദ്ദേഹത്തെ  സ്വന്തം ഇടവക പള്ളിയിൽ സംസ്കാരം നടത്താൻ അനുവദിക്കുന്നില്ല. സംസ്കാര ചടങ്ങളുമായി ബന്ധപ്പെട്ട്  ഉണ്ടാകുന്ന സഭാ തർക്കങ്ങളും, ഇതേ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സ്ഥാനത്തിലുടെ കവിയുർ പ്രസാദ് പറയുന്നത്.              

സലിം പി. ചാക്കോ

No comments:

Powered by Blogger.