കമ്മാരസംഭവം ഒരു സോഷ്യൽ സറ്റയർ സിനിമ .ദിലീപിന് വ്യത്യസ്ത ചിത്രം കൂടി. സംവിധായകൻ രതീഷ് അമ്പാട്ടിന് നല്ല തുടക്കം.

രണ്ടാം ലോകമഹായുദ്ധകാലത്ത്  ജീവിച്ചിരുന്ന കമ്മാരൻ നമ്പ്യാരുടെ ജീവിതത്തിലുടെ യാത്ര ചെയ്യുന്ന സോഷ്യൽ സറ്റയർ സിനിമയാണ് കമ്മാര സംഭവം. മൂന്ന്  വ്യതസ്ത വേഷങ്ങളിലാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. യൗവ്വനം മുതൽ വാർദ്ധ്യകം വരെയുള്ള ഈ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാൻ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറ് വയസ്സുള്ള കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി.

നവാഗതനായ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ രതീഷിന് കഴിഞ്ഞു.

മുരളിഗോപി കേളുനമ്പ്യാരായും, നമിത പ്രമോദ് ഭാനുമതിയായും, വിജയരാഘവൻ അബ്കാരി കോൺട്രാക്ടർ ഫ്രാൻസിസായും, സിദ്ദിഖ് ബോസ് കമ്മാരനായും, ശ്വേതാ മേനോൻ മലയിൽ മഹേശ്വരിയായും, ബോബി സിംഹ പുലികോശിയായും, മണിക്കുട്ടൻ തിലകൻ പുരുഷോത്തമനായും, ഇന്ദ്രൻസ് ഐ.എൽ .പി നേതാവ് സുരേന്ദ്രനായും ,സീമർജിത്ത് സിംഗ് സാതാം സിംഗായും, മാസ്റ്റർ അജയ് കുട്ടികമ്മാ രനായും, സന്തോഷ് കിഴാറ്റൂർ  കമ്മാരന്റെ പിതാവായും, ലക്ഷമിനായർ  കമ്മാരന്റെ അമ്മയായും തിളങ്ങി. കെന്നി ബസുമട്ടാരി, വിനയ്ഫോർട്ട്,  സുധീർ കരമന, ബൈജു, ദിവ്യപ്രഭ , വനിത ,സംവിധായകൻ ലാൽജോസ്‌ ,ആൻഡി വോൻ ഈച്ച്  എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.

ഞാനോ രാവോ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.  ഹരിചരണും , ദിവ്യ എസ്. മോനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദറാണ് .

മുരളിഗോപി രചനയും സുനിൽ കെ.എസ്സ് ക്യാമറയും ,സുരേഷ് യു.ആർ. എസ് എഡിറ്റിംഗും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നു.

തമിഴ്, ഹിന്ദി ചിത്രങ്ങളിൽ സാന്നിദ്ധ്യം ഉറപ്പിച്ച തമിഴ് നടൻ സിദ്ധാർത്ഥിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമായി. ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രത്തെ മനോഹരമാക്കാൻ  സിദ്ധാർത്ഥിന് കഴിഞ്ഞു. സിദ്ധാർത്ഥും മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.  പഞ്ചാബി താരം സീമർജിത്ത് സിംഗും തന്റെ റോൾ നന്നായി അവതരിപ്പിച്ചു.

30 കോടി രൂപ ചെലവിൽ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കമ്മാരസംഭവം, ദിലീപിന്റെ വിതരണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസാണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

ക്യാമറ വർക്കും, ശബ്ദമിശ്രണവും ആണ് സിനിമയുടെ ഹൈലൈറ്റ്.  മൂന്ന് മണിക്കൂർ 2 മിനിറ്റ് ആണ് സമയം .സമയം കൂടി പോയി എന്ന വിലയിരുത്തൽ പ്രേക്ഷകരിലുണ്ട്. കഥ പറയാൻ ആദ്യ പകുതി ഉപയോഗിച്ചു. പുതുമയുള്ള ഒരു ദിലീപ് ചിത്രമാണിത്.  ഇടതും, വലതും അല്ലാതെ സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയം എന്ന രീതിയാണ് സിനിമ പറയുന്നത്. കമ്മാരസംഭവം പ്രേക്ഷകർ സ്വീകരിക്കും എന്ന് പ്രതിക്ഷിക്കാം.  
റേറ്റിംഗ് - 3.5  / 5 .                  
സലിം പി.ചാക്കോ.


No comments:

Powered by Blogger.