പൂമരം പൂത്തുലഞ്ഞു. കാളിദാസിന് നല്ല തുടക്കം .


പൂമരം പൂത്തുലഞ്ഞു.  കാളിദാസിന് നല്ല തുടക്കം . കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന  ചിത്രമാണ് പൂമരം.2016 സെപ്റ്റംബർ 12 ന് ഷൂട്ടിഗ് തുടങ്ങിയ ഈ ചിത്രം പല കാരണങ്ങളാൽ റിലിസ് മാറ്റിവെയ്ക്കുകയുണ്ടായി. പക്ഷെ  യുവപ്രക്ഷേകർ അവശേത്തോടെയാണ് ഈ സിനിമയെ സ്വീകരിച്ചിരിക്കുന്നത്.    പ്രേക്ഷകർ കാത്തിരുന്ന ചിത്രം ഹിറ്റിലേക്ക് നിങ്ങും.   2016 മഹാത്മ സർവകലാശാല യുവജനനോൽസവം പൂരമാണ്  പൂമരത്തിന്റെ ഇതിവൃത്തം.  എറണാകുളത്തെ പ്രമുഖ കോളേജുകൾ തമ്മിലുള്ള മൽസരങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു. മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനായി കാളിദാസ് തിളങ്ങി.

യുവജനോൽസവത്തിൽ അവനവൻ പഠിക്കുന്ന കലാലയം മൽസരിക്കുബോൾ  ചാമ്പ്യൻഷിപ്പ് നേടണമെന്ന വാശി ഒരോ വിദ്യാർത്ഥിയിലുമുള്ളത് നന്നായി ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു.  കലോൽസവത്തിന്റെ പിന്നിലെ സന്തോഷങ്ങളും പ്രതിക്ഷകളും സങ്കടങ്ങളുമാണ് പൂമരം പറയുന്നത്.പ്രമുഖ നാല്  വിദ്യാർത്ഥി സംഘടനങ്ങളെയും സഹകരിപ്പിച്ചത് ചിത്രത്തിന് ഗുണമാകും. കാര്യമായ രാഷ്ടിയം പറയാതെ സർവകലശാല യുവജനോൽസവ ദിനങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സ് നന്നായി ചിത്രീകരിക്കാനും കഴിഞ്ഞു.

രചനയും സംവിധാനവും എബ്രിഡ് ഷൈൻ. സംഗീതം - ഫൈസൽ  റാസി, ഗിരിഷ് കുട്ടൻ ,ഗാനരചന - അഷ് ഹാൻ ബാബു, ദയാ സിംഗ് ,അജീഷ് ദാസൻ. ക്യാമറ - എസ്. ജ്ഞാനം ,എഡിറ്റിംഗ് - ജിത് ജോഷി ,പശ്ചത്തല സംഗീതം - ഗോപി സുന്ദർ , നിർമ്മാണം - ഡോ.പോൾ വർഗ്ഗീസ് ,എബ്രിഡ് ഷൈൻ.

അതിഥി താരങ്ങളായി മീരാ ജാസ്മിനും ,കുഞ്ചാക്കോ ബോബനും വേഷമിടുന്നു. എഴുപതോളം പുതുമുഖങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ബിൻസൺ തോമസ് ,ജോജു ജോർജ് ,കലാഭവൻ റഹ് മാൻ, അരിസ്റ്റോ സുരേഷ് പത്രപ്രവർത്തകൻ ജി. വിശാഖൻ, നിർമ്മാതാവ് ഡോ. പോൾ വർഗ്ഗിസ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. എറണാകുളം മഹാരാജാസ് ,മംഗളം എഞ്ചിനയറിംഗ് ,സെന്റ് തോമസ് ,പത്തനംതിട്ട  കതോലിക്കേറ്റ്  തുടങ്ങിയ കോളേജുകളിലായിരുന്നു ഷൂട്ടിംഗ് .

1983 ,ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് പൂമരം എബ്രിഡ് ഷൈൻ സംവിധാനം ചെയ്തിരിക്കുന്നത്.  എന്റെ വീട് അപ്പൂന്റേയും ,കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്നി മലയാള സിനിമകളിലും ഒരു തമിഴ് സിനിമയിലും കാളിദാസ് ജയറാം അഭിനയിച്ചിട്ടുണ്ട്.  മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥാന അവാർഡും  കാളിദാസ് നേടിയിട്ടുണ്ട്.

കാളിദാസിന്റ നായക  അരങ്ങേറ്റം നന്നായി.  വലിയ പ്രതീക്ഷയാണ് ഈ യുവനടനിൽ നിന്ന് പ്രക്ഷേ ക ലോകത്തിന് ഉള്ളത്.  തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാൻ കാളിദാസിന് കഴിഞ്ഞു. യുവജനോൽസവ വേദികളിലെ കാഴ്ചകൾ നന്നായി പ്രേക്ഷകന് മുന്നിലെത്തിക്കാൻ സംവിധായകൻ എബ്രിഡ് ഷൈനും കഴിഞ്ഞു.

പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമ എപ്പോൾ  ഇറങ്ങിയാലും കുഴപ്പമില്ല , പ്രേക്ഷകന് ഇഷ്ടപ്പെടാൻ കഴിയണം എന്നതാണ് പൂമരം സിനിമയുടെ വിജയം മനസിലാക്കി തരുന്നത് .


റേറ്റിംഗ് - 4/5                 
സലിം പി.ചാക്കോ .

No comments:

Powered by Blogger.