കല വിപ്ലവം പ്രണയം ഫിലിം റിവ്യൂ.



കല വിപ്ലവം പ്രണയം   മനോഹര ചിത്രം.  അൻസൺ പോളിനെ നായകനാക്കി  നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്ത ചിത്രമാണിത്.  സ്കൂൾതലം മുതൽ ഒരുമിച്ച് പഠിച്ച് വളർന്ന നാല് സുഹൃത്തുകളുടെ കഥയാണ് കല വിപ്ലവം പ്രണയം. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടും. നാല് സുഹൃത്തുക്കളുടെ സൗഹൃദം ,രാഷ്ടീയം ,പ്രണയം എന്നിവയാണ് സിനിമയുടെ ഇതിവൃത്തം.

ജയനായി അൻസൺ പോൾ ശക്തമായ സാന്നിദ്ധ്യമാണ് ഈ ചിത്രത്തിൽ . ഒരോ ചിത്രം കഴിയുംതോറും അൻസൺ മികച്ച നടനായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സഖാവ് രവിയെ സന്തോഷ് കിഴാറ്റൂർ നന്നായി അവതരിപ്പിച്ചു.  ഗായത്രി സുരേഷ് ,ഇന്ദ്രൻസ്, അലൻസിയർ ലേ ലോപ്പസ് , വിനിത് വിശ്വം ,നിരഞ്ജന, മാലപാർവ്വതി, മെറിൻ ജോസ് ,പി.ശ്രീകുമാർ ,ബാലതാരം റാഹാൻ റോയ് ,തനൂജ കാർത്തിക് ,മഹേഷ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

കഥ, തിരക്കഥ ,സംഭാഷണം ആഷിഖ് അക്ബർ അലിയും ,ക്യാമറ അനിൽലാലും ,എഡിറ്റിംഗ് ജിത്ത് ജോഷിയും ,ഗാനരചന ശ്രീജിത്ത് അച്ചുതൻ നായരും ,സംഗീതം അതുൽ ആനന്ദും , നിർമ്മാണം ഡോ. റോയി സെബാസ്റ്റ്യനും നിർവ്വഹിക്കുന്നു.

ചുള്ളിയാർ പാഠത്തെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള പ്രക്ഷോഭം വിളപ്പിൽശാല പ്രക്ഷോഭത്തെ അനുസ്മരിച്ചു.  ഭരണത്തിൽ പാർട്ടി എത്തുമ്പോൾ മുതലാളിമാർ പാർട്ടി അനുഭാവികളായി കടന്ന് വന്ന് പാർട്ടി നയങ്ങളെ വികലമാക്കുമ്പോൾ പ്രാദേശിക നേതൃത്വം സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമായി. പാർട്ടിയാണ് വലുത് വ്യക്തികൾ അല്ല എന്ന സഖാവ് രവിയുടെ ഓർമ്മപ്പെടുത്തലും ശ്രദ്ധിക്കപ്പെട്ടു.

നിന്റെ പ്രണയത്തെയല്ല അല്ല നിന്നോട് ഒത്ത് ജീവിക്കാനാണ് എനിക്കിഷ്ടമെന്ന നായികയുടെ വാക്കുകളും മനോഹരമായി .

ഒരു കൊച്ചു ചിത്രത്തിന്റെ മുന്നേറ്റം വരും ദിവസങ്ങളിൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.         

റേറ്റിംഗ്  - 3.5 / 5 .         
സലിം പി.ചാക്കോ .

No comments:

Powered by Blogger.