പ്രിയനന്ദനന്‍റെ പാതിരകാലം മനോഹര ചിത്രം.



പ്രിയനന്ദനന്‍റെപാതിരകാലം മനോഹര ചിത്രം.  ഭൂമിയ്ക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ ഉസൈൻ ഉണ്ടായിരുന്നു. നിഗുഡ സാഹചര്യത്തിൽ ഉസൈനെ കാണാതാവുന്നു. ബർളിലിനിൽ പഠിക്കുകയായിരുന്ന ജഹന്നാര നാട്ടിൽ എത്തുന്നതും പിതാവിനെ അന്വേഷിച്ചുള്ള യാത്രയിൽ ജഹന്നാര മവോയിസ്റ്റായി ചിത്രീകരിക്കപ്പെടുന്നതാണ് സിനിമയുടെ ഇതിവ്യത്തം.

ജഹന്നാരയായി മൈഥിലി തിളങ്ങി. കലേഷ് കണ്ണാട്ട് ,ഇന്ദ്രൻസ് ,ശ്രീജിത്ത് രവി, വിജയൻ കാരന്തൂർ ,ബാബു അന്നൂർ ,ജോസ് പി. റാഫേൽ ,ജെയിംസ് ജോസ് ,വിനോദ് ഗാന്ധി, പാർത്ഥസാരഥി ,രജിത മധു, ജോളി ചിറയത്ത് ,ജെ. ഷൈലജ എന്നിവർ അഭിനയിക്കുന്നു.

കഥയും സംവിധാനവും പ്രിയനന്ദനനും ,തിരക്കഥ ,സംഭാഷണം പി.എൻ. ഗോപികൃഷ്ണനും ,ക്യാമറ അശ്വഘോഷനും ,സംഗീതം പി.കെ. സുനിൽകുമാറും ,എഡിറ്റിംഗ് റോസിൻ തോമസും ,പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും നിർവ്വഹിക്കുന്നു . മുരളി മാട്ടുമ്മൽ സിനിമ നിർമ്മിച്ചിരിക്കുന്നു.

നല്ല മലയാള സിനിമയുടെ കൂട്ടത്തിൽ പാതിരകാലം അറിയപ്പെടും.  കുറച്ച് തീയേറ്ററുകളിൽ മാത്രമാണ്  സിനിമ റിലിസ് ചെയ്തിരിക്കുന്നത്. 

റേറ്റിംഗ് - 4/5 .           
സലിം പി.ചാക്കോ

No comments:

Powered by Blogger.