പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയ്ക്ക് പ്രണാമം.ബോളിവുഡിലെയും തെന്നിന്ത്യൻ ഭാഷകളിലെയും സൂപ്പർ നായിക ശ്രീദേവി (54) ഹൃദയാഘാതം മൂലം അന്തരിച്ചു. നടൻ മോഹിത് വർമ്മയുടെ വിവാഹ സൽകാര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. ശനിയാഴ്ച രാത്രി 11.30 ന് ദുബായിലാണ് അന്ത്യം. മരിക്കുമ്പോൾ ഇളയ മകൾ ഖുഷിയും ,ഭർത്താവ് ബോണികപൂറും കുടെ ഉണ്ടായിരുന്നു.


ഹിന്ദി ,മലയാളം ,തമിഴ് ,തെലുങ്ക് ,കന്നട ഭാഷകളിലായി മൂന്നുറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവരാഗം ഉൾപ്പടെ 26 മലയാള സിനിമകളിലും അഭിനയിച്ചു.1976-ൽ മുണ്ട്രമുടിച്ച് എന്ന തമിഴ് സിനിമയിലൂടെയാണ് തുടക്കം. വിവാഹത്തിന് ശേഷം അഭിനയം വിട്ട ശ്രീദേവി 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലുടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്.   2017ൽ പുറത്തിറങ്ങിയ മാം ഹിന്ദി സിനിമയാണ് അവസാന ചിത്രം.
രണ്ട് സംസ്ഥാന അവാർഡും ,ആറ് തവണ ഫിലിം ഫെയർ അവാർഡും  നേടിയിട്ടുണ്ട്.  2013 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.  നിർമ്മാതാവ് ബോണി കപൂറാണ് ഭർത്താവ്. സിനിമാ നടി ജാഹ്നവി , ഖുഷി എന്നിവർ മക്കളുമാണ്. താരറാണിയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ.               

സലിം പി.ചാക്കോ .

No comments:

Powered by Blogger.